image

6 April 2024 11:59 AM

News

ഗോതമ്പ് ഉത്പാദനം : കാലാവസ്ഥാ ആഘാതങ്ങളെ മറികടക്കുമെന്ന് ഇന്ത്യ

MyFin Desk

ഗോതമ്പ് ഉത്പാദനം : കാലാവസ്ഥാ ആഘാതങ്ങളെ മറികടക്കുമെന്ന് ഇന്ത്യ
X

Summary

  • കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കൈകാര്യം ചെയ്യാന്‍ അയല്‍രാജ്യത്തെക്കാള്‍ മികച്ച തയ്യാറെടുപ്പിലാണ് ഇന്ത്യ.
  • ഗോതമ്പ് ഉല്‍പാദനത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമായി മുന്നേറുമ്പോള്‍ പാക്കിസ്ഥാന്‍ 2-3 ദശലക്ഷം ടണ്‍ ഇറക്കുമതി ചെയ്യുന്നു
  • നിലവില്‍ ഇരു രാജ്യങ്ങളിലും ഗോതമ്പ് വിളവെടുപ്പ് പുരോഗമിക്കുകയാണ്


ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള അനുകൂലമായ കാലാവസ്ഥ ഈ വര്‍ഷം റെക്കോര്‍ഡ് ഗോതമ്പ് ഉല്‍പ്പാദനം കൈവരിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ദര്‍. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കൈകാര്യം ചെയ്യാന്‍ അയല്‍രാജ്യത്തെക്കാള്‍ മികച്ച തയ്യാറെടുപ്പിലാണ് ഇന്ത്യ.

ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമതും പാകിസ്ഥാന്‍ എട്ടാം സ്ഥാനത്തുമാണ്. ഗോതമ്പ് ഉല്‍പാദനത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമായി മുന്നേറുമ്പോള്‍ പാക്കിസ്ഥാന്‍ 2-3 ദശലക്ഷം ടണ്‍ ഇറക്കുമതി ചെയ്യുന്നു.

ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പാകിസ്ഥാന്‍ ഇപ്പോഴും ഇറക്കുമതിയെ ആശ്രയിക്കുന്നതിന് പിന്നിലെ പ്രധാന കാരണം കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വിത്തുകളുടെ തദ്ദേശീയ ഇനങ്ങള്‍ വികസിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതാണ്.

നിലവില്‍ ഇരു രാജ്യങ്ങളിലും ഗോതമ്പ് വിളവെടുപ്പ് പുരോഗമിക്കുകയാണ്. 2023-24 വിള വര്‍ഷത്തില്‍ (ജൂലൈ-ജൂണ്‍) ഗോതമ്പ് ഉല്‍പ്പാദനം 114 ദശലക്ഷം ടണ്‍ എന്ന പുതിയ റെക്കോര്‍ഡിലെത്തുമെന്ന് ഇന്ത്യ പ്രവചിക്കുന്നു, അതേസമയം പാകിസ്ഥാന്‍ 8.9 ദശലക്ഷം ഹെക്ടറില്‍ നിന്ന് 32.2 ദശലക്ഷം ടണ്ണാണ് ലക്ഷ്യമിടുന്നത്.

2010 മുതല്‍ ഇരു രാജ്യങ്ങളും ഗോതമ്പ് വിളയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ആഘാതം അഭിമുഖീകരിക്കുമ്പോള്‍, വിളയെ ബാധിക്കുന്ന തരത്തില്‍ ഉഷ്ണതരംഗങ്ങളോ അകാല മഴയോ ഉണ്ടായിട്ടില്ലാത്തതിനാല്‍ നടപ്പുവര്‍ഷം വളരെ അനുകൂലമാണ്.

പുതിയ വിത്ത് ഇനങ്ങളുടെ ലഭ്യതയും കര്‍ഷകര്‍ക്കിടയില്‍ കൂടുതല്‍ അവബോധവും ലഭിച്ചതിനാല്‍ ഈ വര്‍ഷം 34.15 ദശലക്ഷം ഹെക്ടറിലെ മൊത്തം ഗോതമ്പ് പ്രദേശത്തിന്റെ 80 ശതമാനത്തിലും കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഗോതമ്പ് ഇനങ്ങള്‍ വിതച്ചു.

ഇന്ത്യയില്‍ ഇതുവരെ പുറത്തിറക്കിയ 600 നാടന്‍ ഗോതമ്പുകളില്‍, കാലാവസ്ഥയെ പ്രതിരോധിക്കുന്ന നൂറിലധികം ഇനങ്ങള്‍ ഇപ്പോള്‍ വിത്ത് ശൃംഖലയിലുണ്ടെന്ന് സിംഗ് പറഞ്ഞു. ഈ വര്‍ഷം തന്നെ 14 പുതിയ ഇനങ്ങള്‍ പുറത്തിറക്കി.