image

10 Dec 2024 8:38 AM IST

News

ഇന്ത്യ ഒരു ആഗോള നിര്‍മാണ കേന്ദ്രമായി മാറുന്നതായി ഗോയല്‍

MyFin Desk

piyush goyal in rising rajasthan
X

Summary

  • ഇന്ത്യ വലിയ വിപണിയും വിദഗ്ധ തൊഴിലാളികളെയും പ്രദാനം ചെയ്യുന്നു
  • രാജസ്ഥാനില്‍ വലിയ ബിസിനസ് അവസരങ്ങളെന്നും ഗോയല്‍


വിദഗ്ധ തൊഴില്‍ ശക്തിയും വലിയ വിപണിയും പ്രദാനം ചെയ്യുന്നതിനാല്‍ ആഗോള സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍.

രാജസ്ഥാനില്‍ വലിയ ബിസിനസ് അവസരങ്ങളുണ്ടെന്നും കമ്പനികള്‍ അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.റൈസിംഗ് രാജസ്ഥാന്‍ നിക്ഷേപ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

'ഇന്ത്യയില്‍ നിര്‍മ്മാണം, ഗവേഷണ വികസനം, സേവന കേന്ദ്രം എന്നിവ ആരംഭിക്കാന്‍ കമ്പനികള്‍ ആഗ്രഹിക്കുന്നു. കാരണം അത് വലിയ വിപണിയും വിദഗ്ധ തൊഴിലാളികളെയും യുവജനങ്ങളെയും പ്രദാനം ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും നിര്‍ണായകമാണ്, ഇത് മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു, എഐ ജോലികളുടെ സ്വഭാവം മാത്രം മാറ്റാന്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

'ഹ്യൂമന്‍ ഇന്റലിജന്‍സ് എല്ലായ്‌പ്പോഴും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കാള്‍ ഒരു പടി മുന്നിലായിരിക്കും,' അദ്ദേഹം പറഞ്ഞു, 'എഐയുടെ ശരിയായ ഉപയോഗം നമ്മള്‍ തീരുമാനിക്കണം. നമ്മള്‍ അത് എത്രത്തോളം ശരിയായി ഉപയോഗിക്കുന്നുവോ, അത് നമുക്ക് കൂടുതല്‍ ഉപയോഗപ്രദമാകും.'

എഐ 'നമ്മുടെ മസ്തിഷ്‌കത്തിന്' സപ്ലിമെന്റ് മാത്രമാണെന്നും മനുഷ്യ മനസ്സിന് പകരം വയ്ക്കാന്‍ മറ്റാരുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.