10 July 2024 4:13 AM
Summary
- പണിമുടക്ക് പ്രഖ്യാപിച്ച യൂണിയനില്‍ 30,000-ത്തിലധികം അംഗങ്ങള്‍
- സമരം കൂടുതല്‍ ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും വേണ്ടി
ദക്ഷിണ കൊറിയയില്‍ സാംസങ് ഇലക്ട്രോണിക്സിലെ പതിനായിരക്കണക്കിന് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഒരു യൂണിയന്‍ മൂന്ന് ദിവസത്തെ പണിമുടക്ക് അനിശ്ചിതകാലത്തേക്ക് നീട്ടുമെന്ന് പ്രഖ്യാപിച്ചു. ജൂലൈ 10 മുതല്‍ രണ്ടാമത്തെ അനിശ്ചിതകാല പൊതു പണിമുടക്ക് പ്രഖ്യാപിക്കുന്നതായി സാംസങ് ഇലക്ട്രോണിക്സ് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. മാനേജ്മെന്റിന് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിഞ്ഞതിന് ശേഷമാണ് തീരുമാനമെന്നും യൂണിയന്‍ കൂട്ടിച്ചേര്‍ത്തു.
ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള ദീര്‍ഘകാല പോരാട്ടത്തിന്റെ ഭാഗമായി 5,000-ത്തിലധികം അംഗങ്ങള്‍ മൂന്ന് ദിവസത്തെ പണിമുടക്കിന്റെ ഭാഗമായി തിങ്കളാഴ്ച ജോലി നിര്‍ത്തിയിരുന്നു.
ജൂണില്‍ നടന്ന ഒരു ദിവസത്തെ വാക്കൗട്ടിനെ തുടര്‍ന്നാണ് ഈ നീക്കം. യൂണിയനില്‍ 30,000-ത്തിലധികം അംഗങ്ങളുണ്ട് -- കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ അഞ്ചിലൊന്നില്‍ കൂടുതല്‍. പണിമുടക്ക് വലിയ ആഘാതം സൃഷ്ടിക്കുന്നുവെന്ന് യൂണിയന്‍ അവകാശപ്പെട്ടെങ്കിലും ഉല്‍പ്പാദനത്തില്‍ യാതൊരു തടസ്സവും ഉണ്ടായിട്ടില്ലെന്ന് സാംസങ് പറഞ്ഞു.
തൊഴിലാളികളുമായി മാനേജ്‌മെന്റിന് സംസാരിക്കാന്‍ തയ്യാറാകത്തിന്റെ പേരില്‍ പിന്നീട് മാനേജ്‌മെന്റ് പിന്നീട് ഖേദിക്കേണ്ടിവരുമെന്നും അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചുകൊണ്ട് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് സാംസങ് മാനേജ്മെന്റ് പണിമുടക്ക് തടസ്സപ്പെടുത്തിയതിന് യൂണിയന്‍ കുറ്റപ്പെടുത്തി. കൂടുതല്‍ തൊഴിലാളികളോട് പണിമുടക്കില്‍ ചേരാന്‍ യൂണിയന്‍ അഭ്യര്‍ത്ഥിച്ചു.
ജനുവരി മുതല്‍ മാനേജ്മെന്റുമായി യൂണിയന്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും ഇടുങ്ങിയ അഭിപ്രായവ്യത്യാസത്തില്‍ ഇരുപക്ഷവും പരാജയപ്പെട്ടിരുന്നു. 5.1 ശതമാനം വേതന വര്‍ധന എന്ന വാഗ്ദാനം തൊഴിലാളികള്‍ നിരസിച്ചു. വാര്‍ഷിക അവധി മെച്ചപ്പെടുത്തലും സുതാര്യമായ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ബോണസുകളും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ യൂണിയന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.
2010-കളുടെ അവസാനത്തിലാണ് സാംസങ് ഇലക്ട്രോണിക്സിലെ ആദ്യത്തെ ലേബര്‍ യൂണിയന്‍ രൂപീകൃതമായത്. ദക്ഷിണ കൊറിയന്‍ ഭീമനായ സാംസങ് ഗ്രൂപ്പിന്റെ മുന്‍നിര സബ്സിഡിയറിയാണ് ഈ സ്ഥാപനം. ലോകത്തിലെ ഏറ്റവും വലിയ മെമ്മറി ചിപ്പ് നിര്‍മ്മാതാക്കളും സാംസങാണ്.