image

8 Nov 2023 4:17 PM IST

News

ചെറുനഗരങ്ങളില്‍ തൊഴില്‍ സാധ്യത വര്‍ധിക്കുന്നു

MyFin Desk

employment opportunities are increasing in small towns
X

Summary

  • മെട്രോനഗരങ്ങളില്‍ തൊഴില്‍വിപണി മന്ദഗതിയില്‍
  • ആഗോളപ്രതിസന്ധികള്‍ കമ്പനികളെ കൂടുതല്‍ ജാഗരൂകരാക്കുന്നു


ഇന്ത്യയിലെ വലിയ നഗരങ്ങളും ചെറിയ സമൂഹങ്ങളും തമ്മിലുള്ള തൊഴില്‍ വിടവ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തിലുള്ള പ്രതിസന്ധികള്‍ കാരണം കമ്പനികള്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനാണ് മെട്രോ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഇപ്പോഴും മന്ദഗതിയിലായിരിക്കു്ന്നത്. ഇതിനു വിപരീതമായി, ഉയര്‍ന്നുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി പല കമ്പനികളും തങ്ങളുടെ സാന്നിധ്യം ചെറു നഗരങ്ങളില്‍ വര്‍ധിപ്പിക്കുന്നു. അവിടെ കൂടുതല്‍ മനുഷ്യശേഷി ആവശ്യമായി വരുന്നു.

ടയര്‍-2, ടയര്‍-3 പട്ടണങ്ങളില്‍ ഉല്‍പ്പാദനം, ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ), ടെലികോം, ഇ-കൊമേഴ്സ് എന്നിവയിലുടനീളമുള്ള എന്‍ട്രി ലെവല്‍ വൈറ്റ് കോളര്‍, ബ്ലൂ കോളര്‍ ജോലികള്‍ക്കുള്ള നിയമനത്തില്‍ സെപ്റ്റംബര്‍ പാദത്തില്‍ 17 ശതമാനം വര്‍ധനയുണ്ടായതായി ടീംലീസ് സേവനങ്ങളില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു. മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ സമാന ജോലികളില്‍ അഞ്ച് ശതമാനം കുറവുണ്ടായതിന് വിപരീതമാണിത്. മറ്റ് സ്റ്റാഫിംഗ് കമ്പനികളും സമാന പ്രവണതയാണ് കാണിക്കുന്നത്.

ഒക്ടോബറില്‍ ചെറിയ പട്ടണങ്ങളിലെ എന്‍ട്രി ലെവല്‍ വൈറ്റ് കോളര്‍ ജോലികളില്‍ ഒരു വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഇരട്ടി കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്.

മുമ്പ് ബാങ്കിംഗ് ഇല്ലാത്ത മേഖലകളിലേക്ക് ബാങ്കുകളുടെയും ധനകാര്യ സേവന കമ്പനികളുടെയും വ്യാപനം, ഇ-കൊമേഴ്സ്, റീട്ടെയില്‍ വില്‍പ്പനയിലെ വര്‍ധനവ്, സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രോണിക്സ്, തുടങ്ങിയ നിര്‍മ്മാണ മേഖലകളിലെ മുന്‍നിര തൊഴിലാളികളുടെ ആവശ്യം എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളാണ് ഈ പ്രവണതയെ നയിക്കുന്നത്.

നിരവധി കമ്പനികള്‍ മെട്രോകള്‍ക്കപ്പുറത്തേക്ക് വിപുലീകരിക്കാന്‍ ശ്രമിക്കുകയാണ്. ബിഎഫ്എസ്ഐയില്‍, വ്യക്തിഗത വായ്പ, ഭവനവായ്പ, ക്രെഡിറ്റ് കാര്‍ഡ് വില്‍പ്പന എന്നിവയ്ക്ക് വലിയ മുന്നേറ്റമുള്ളതായി കണക്കുകള്‍ കാണിക്കുന്നു. ഇ-കൊമേഴ്സ്, റീട്ടെയില്‍ കമ്പനികള്‍ എന്നിവയുടെയും വിപണികള്‍ വളരുകയാണ്.