image

7 Sep 2024 10:43 AM GMT

News

ഹിറ്റായി തിരുവോണം ബമ്പർ; ഇതുവരെ വിറ്റത് 23 ലക്ഷം ടിക്കറ്റുകൾ

MyFin Desk

ഹിറ്റായി തിരുവോണം ബമ്പർ; ഇതുവരെ വിറ്റത് 23 ലക്ഷം ടിക്കറ്റുകൾ
X

തിരുവോണം ബമ്പർ ലോട്ടറിയുടെ വിൽപ്പനയിൽ വൻ കുതിപ്പ്. ഇതുവരെ 23 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ചുകൊണ്ട് പാലക്കാടാണ് മുന്നിൽ. മൂന്നു ലക്ഷത്തിനടുത്ത് വില്‍പ്പനയുമായി തിരുവനന്തപുരമാണ് രണ്ടാമത്. രണ്ടര ലക്ഷത്തിനടുത്ത് വില്‍പ്പന കൈവരിച്ച് തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

25 കോടി രൂപയാണ് തിരുവോണം ബംബറിന്റെ ഒന്നാം സമ്മാനം. 20 പേർക്ക് ഒരു കോടി രൂപവീതം രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനമായും ലഭിക്കും. 500 രൂപയാണ് ടിക്കറ്റിന്റെ വില.

ബമ്പർ വിൽപ്പന ഹിറ്റായതോടെ വ്യാജ ഓൺലൈൻ ലോട്ടറി വിൽപ്പനയും കൂടുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലുള്ളവരാണ് ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങുന്നത്. പേപ്പർ ലോട്ടറി മാത്രമാണ് കേരള ലോട്ടറി വകുപ്പ് വിൽക്കുന്നത് എന്നറിയാത്തവർ ഇത്തരം കെണികളിൽ കുടുങ്ങി പണം നഷ്ടപ്പെടുത്തുന്നു. കേരളത്തിൽ മാത്രമാണ് നിലവിൽ സംസ്ഥാന ഭാഗ്യക്കുറിക്ക് വിൽപ്പനയുള്ളുവെന്നും പേപ്പർ ലോട്ടറിയായി മാത്രമേ വിൽക്കുന്നുള്ളു എന്നുമുള്ള അവബോധ പ്രചാരണം ലോട്ടറി വകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. തമിഴ്, ഹിന്ദി ഭാഷകളിലായി ഓൺലൈൻ, വാട്‌സാപ്പ് ലോട്ടറികൾക്കെതിരേയുള്ള അവബോധ പ്രചാരണവും ശക്തമാക്കിയിട്ടുണ്ട്.