28 March 2025 10:14 AM
മാർച്ച് 29, 30, 31 തീയതികളിൽ എല്ലാ ആദായനികുതി ഓഫീസുകളും പ്രവർത്തിക്കുമെന്ന് കേന്ദ്ര ആദായനികുതി വകുപ്പ് അറിയിച്ചു. ഇക്കുറി മാര്‍ച്ച 30 ഞായറാഴ്ചയും 31 റംസാനുമാണെങ്കിലും സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായതിനാൽ ഈ ദിവസങ്ങളില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് നികുതി ഫയലിംഗിന് തയ്യാറെടുക്കുന്ന ബിസിനസ്സുകൾക്കും വ്യക്തികൾക്കും അവസാന ദിവസത്തെ സേവനം ഉറപ്പാക്കാൻ ഓൺലൈൻ സംവിധാനത്തോടൊപ്പം ഓഫീസ് സേവനവും ലഭ്യമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഈദ്-ഉൽ-ഫിത്തറായിട്ടും മാര്‍ച്ച് 31 ന് ബാങ്കുകളോട് തുറന്ന് പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍ തുറക്കണമെന്ന് കര്‍ശന നിർദ്ദേശമുണ്ട്. നികുതി ദായകരുടെ സൗകര്യം കണക്കിലെടുത്താണ് ഈ നിർദ്ദേശം. മാർച്ച് 30 നും 31 നും സർക്കാർ ചെക്കുകൾക്കായി പ്രത്യേക ക്ലിയറിംഗ് നടത്തും.