20 Nov 2023 11:28 AM
Summary
- നിയന്ത്രിത അവധികളായ 43 എണ്ണത്തില്‍ രണ്ടെണ്ണം ജീവനക്കാര്‍ക്ക് തെരഞ്ഞെടുക്കാം.
കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള 2024-ലെ അവധിദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. 2023 ല്‍ 17 അവധി ദിവസങ്ങളും 43 നിയന്ത്രിത അവധി ദിവസങ്ങളുമുണ്ടാകും. ഇതില് ഏപ്രില് 10- ഈദുല് ഫിത്തര് , ജൂണ് 17- ഈദുല് സുഹ (ബക്രീദ്), ജൂലൈ 16- മുഹറം, സെപ്റ്റംബര് 16- മിലാദ്-ഉന് -നബി (നബിദിനം) എന്നിവയാണ് സംസ്ഥാന പട്ടികയില് നിന്ന് സ്വീകരിച്ചത്. ഈ അവധി ദിനങ്ങളില്‍ ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ മാറ്റുകയാണെങ്കില്‍, മാറ്റിയ തീയതി മാത്രമേ കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കുകയുള്ളൂ.
അവധി ദിനങ്ങള്‍
ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച് 08 ശിവരാത്രി, മാര്‍ച്ച് 29 ദുഃഖവെള്ളി, ഏപ്രില്‍ 10 ഈദുല്‍ ഫിത്വര്‍ (റംസാന്‍), ഏപ്രില്‍ 21 മഹാവീര്‍ ജയന്തി, മെയ് 23 ബുദ്ധപൂര്‍ണിമ, ജൂണ്‍ 17 ഈദുല് സുഹ (ബക്രീദ്), ജൂലൈ 16 മുഹറം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 26 ജന്മാഷ്ടമി, സെപ്റ്റംബര്‍ 16 നബിദിനം, ഒക്ടോബര്‍ 02 ഗാന്ധിജയന്തി, ഒക്ടോബര്‍ 11 ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ 13 വിജയദശമി, ഒക്ടോബര്‍ 31 ദീപാവലി, നവംബര്‍ 15 ഗുരുനാനാക് ജയന്തി, ഡിസംബര്‍ 25 ക്രിസ്മസ്.
നിയന്ത്രിത അവധി
നിയന്ത്രിത അവധികളായ 43 എണ്ണത്തില്‍ രണ്ടെണ്ണം ജീവനക്കാര്‍ക്ക് തെരഞ്ഞെടുക്കാം. നിയന്ത്രിത അവധികളുടെ പട്ടികയില്‍ ജനുവിര 02 മന്നം ജയന്തി, ജനുവരി 14 മകരസംക്രാന്തി, മാര്‍ച്ച് 12 അയ്യ വൈകുണ്ഠ സ്വാമി ജയന്തി, മാര്‍ച്ച് 31 ഈസ്റ്റര്‍, ഏപ്രില്‍ 13 വിഷു, ഓഗസ്റ്റ് 08 കര്‍ക്കിടക വാവ്, ഓഗസ്റ്റ് 20 ശ്രീനാരായണ ഗുരുജയന്തി, സെപ്റ്റംബര്‍ 07 ഗണേശ ചതുര്‍ത്ഥി, സെപ്റ്റംബര്‍ 14 ഒന്നാം ഓണം, സെപ്റ്റംബര്‍ 15 തിരുവോണം, സെപ്റ്റംബര്‍ 16 മൂന്നാം ഓണം, സെപ്റ്റംബര്‍ 17 നാലാം ഓണം, സെപ്റ്റംബര്‍ 21 ശ്രീനാരായണ ഗുരു സമാധി എന്നീ ദിവസങ്ങളും ഉള്‍പ്പെടുന്നു.