30 Jan 2024 9:34 AM GMT
Summary
- പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ് രിക് ഇ-ഇന്‍സാഫ് സ്ഥാപകനുമാണ് ഇമ്രാന്‍ ഖാന്‍
- പാകിസ്ഥാനില്‍ ഫെബ്രുവരി 8 ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് ഇമ്രാനെ ശിക്ഷിച്ചിരിക്കുന്നത്
- മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ് മൂദ് ഖുറേഷിക്കും 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ് രിക് ഇ-ഇന്‍സാഫ് സ്ഥാപകനുമായ ഇമ്രാന്‍ ഖാനെ പ്രത്യേക കോടതി ജനുവരി 30 ന് 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
പാകിസ്ഥാനില്‍ ഫെബ്രുവരി 8 ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് ഇമ്രാന്‍ ഖാനെ ശിക്ഷിച്ചിരിക്കുന്നത്. മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ് മൂദ് ഖുറേഷിക്കും 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
വാഷിംഗ്ടണിലെ പാക് അംബാസഡര്‍ ഇസ്ലാമാബാദിലെ എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങള്‍ ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തിയെന്നതാണു കേസ്.