16 July 2024 10:11 PM IST
Summary
- ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഏപ്രിലില്‍ പ്രതീക്ഷിച്ചിരുന്ന 6.8 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി ഉയര്‍ത്തി
- ജൂലൈ 16 ന് പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കിലാണ് പ്രവചനം
- ജൂണില്‍, റിസര്‍വ് ബാങ്ക് ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം നേരത്തെ 7 ശതമാനത്തില്‍ നിന്ന് 7.2 ആയി ഉയര്‍ത്തിയിരുന്നു
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്, 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഏപ്രിലില്‍ പ്രതീക്ഷിച്ചിരുന്ന 6.8 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി ഉയര്‍ത്തി. ജൂലൈ 16 ന് പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കിലാണ് പ്രവചനം.
ഇന്ത്യയിലെ വളര്‍ച്ചയുടെ പ്രവചനം ഈ വര്‍ഷം 7 ശതമാനമായി പരിഷ്‌ക്കരിച്ചിരിക്കുന്നു. 2023-ലെ വളര്‍ച്ചയിലേക്കുള്ള പുനരവലോകനങ്ങളും സ്വകാര്യ ഉപഭോഗത്തിനുള്ള മെച്ചപ്പെട്ട സാധ്യതകളും കാണുന്നതായി ഐഎംഎഫ് അഭിപ്രായപ്പെട്ടു.
ജൂണില്‍, റിസര്‍വ് ബാങ്ക് ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം നേരത്തെ 7 ശതമാനത്തില്‍ നിന്ന് 7.2 ആയി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യം 7 ശതമാനത്തിലധികം വളര്‍ച്ച കൈവരിച്ചു.
നിക്ഷേപവും ഉല്‍പ്പാദനവും വളര്‍ച്ചയെ പിന്തുണച്ചുകൊണ്ട് രാജ്യം 2024 സാമ്പത്തിക വര്‍ഷത്തില്‍ 8.2 ശതമാനം വളര്‍ച്ച കൈവരിച്ചു.