14 March 2024 7:25 AM
Summary
- വെറുതെ പണം അയയ്ക്കാൻ മാത്രമല്ല ഗൂഗിള്‍ പേ കൊണ്ടുള്ള ഉപയോഗം. ഇപ്പോൾ ഗൂഗിള്‍ പേയില്‍ നിന്ന് നിങ്ങള്‍ക്ക് ആവിശ്യ ഘട്ടങ്ങളില്‍ കടം വാങ്ങാം നമുക്ക് സാധിക്കുന്നതാണ്
- 20,000 രൂപ വരെ ഇത്തരത്തില്‍ ഗൂഗിള്‍ പേയില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് കടമായി ലഭിക്കും.
- ഇത്തരത്തില്‍ കടം വാങ്ങിച്ച പണം 42 ദിവസത്തിനുള്ളില്‍ തന്നെ തിരിച്ചടയ്ക്കാൻ നിങ്ങള്‍ ബാധ്യസ്ഥനാണ്. ഇതിന് സാധിച്ചില്ലെങ്കില്‍ പ്രതിമാസം 3 ശതമാനം പലിശ ഇവർ ഈടാക്കുന്നതാണ്
നിരവധി യുപിഐ ആപ്പുകള്‍ ഇന്ന് ഇന്ത്യയില്‍ നിലവില്‍ ഉണ്ടെങ്കിലും ഗൂഗിള്‍ പേയും ഫോണ്‍ പേയും ആണ് മുന്നില്‍ നില്‍ക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ളത് ഗൂഗിള്‍ പേയ്ക്കാണ്.യുപിഐ ആപ്പുകളുടെ ഉപയോഗം വർധിച്ചതോടെ ഇന്ത്യയിലെ പണമിടപാടുകള്‍ ഭൂരിഭാഗവും കറൻസി രഹിതമായി. ഇന്ന് രാജ്യത്തിന്റെ ചില കുഗ്രാമങ്ങളില്‍ വരെ യുപിഐ ആപ്പുകളുടെ സേവനം ലഭ്യമാണ്. രാജ്യത്ത് നടക്കുന്ന ബഹുഭൂരിപക്ഷം പണമിടപാടുകള്‍ ഡിജിറ്റല്‍ രൂപത്തിലാണ് ഇപ്പോള്‍ നടക്കുന്നത്. പ്രത്യേകിച്ചും കോവിഡ് ലോക്ഡൗണ്‍ സമയം മുതലാണ് കൂടുതല്‍ ആളുകളും യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. ഇന്ന് എല്ലാത്തരം പണമിടപാടുകള്‍ക്കും ഇത്തരം ആപ്പുകളെ ആണ് ഉപയോക്താക്കള്‍ ആശ്രയിക്കുന്നത്.എന്നാല്‍ വെറുതെ പണം അയയ്ക്കാൻ മാത്രമല്ല ഗൂഗിള്‍ പേ കൊണ്ടുള്ള ഉപയോഗം. ഇപ്പോൾ ഗൂഗിള്‍ പേയില്‍ നിന്ന് നിങ്ങള്‍ക്ക് ആവിശ്യ ഘട്ടങ്ങളില്‍ കടം വാങ്ങാം നമുക്ക് സാധിക്കുന്നതാണ്. ഇങ്ങനെ 20,000 രൂപ വരെ ഇത്തരത്തില്‍ ഗൂഗിള്‍ പേയില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് കടമായി ലഭിക്കും.
എങ്ങനെ കിട്ടും കടം ?
ആദ്യമായി ഗൂഗിൾ ഓപ്പൺ ചെയ്തതിനു ശേഷം വലത് വശത്ത് മുകള്‍ ഭാഗത്തായി കാണുന്ന നിങ്ങളുടെ പ്രൊഫൈല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ പ്രൊഫൈല്‍ വലുതായി നിങ്ങളുടെ സ്ക്രീനില്‍ കാണാൻ സാധിക്കുന്നതാണ്. ഇതില്‍ ബാങ്ക് അക്കൗണ്ട്, റൂപെയ് ക്രെഡിറ്റ് കാർഡ്, യുപിഐ ലൈറ്റ് എന്നിങ്ങനെ ഒരു പ്രത്യേക വിഭാഗമായി മൂന്ന് ഓപ്ഷനുകള്‍ കാണാൻ സാധിക്കുന്നതാണ്. ഈ വിഭാഗങ്ങള്‍ക്ക് മകളിലായി ഒരു ആരോ മാർക്കും കാണാൻ സാധിക്കും.ഈ ആരോ മാർക്കിലാണ് നിങ്ങള്‍ ക്ലിക്ക് ചെയ്യേണ്ടത്. ഇപ്പോള്‍ നിരവധി ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് കാണാൻ സാധിക്കുന്നതായിരിക്കും ഇതില്‍ ആഡ് ക്രെഡിറ്റ് ലൈൻ എന്ന ഒരു ഓപ്ഷനും കാണാം. ഇവിടെയാണ് നിങ്ങള്‍ ക്ലിക്ക് ചെയ്യേണ്ടത്. ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ എന്നീ ബാങ്കുകളുടെ ഓപ്ഷനുകള്‍ കാണാൻ സാധിക്കുന്നതാണ്. ഇതില്‍ ഏതെങ്കിലും ഒരു ബാങ്കില്‍ നിങ്ങള്‍ക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഗൂഗിള്‍ പേയില്‍ നിന്ന് കടമായി പണം വാങ്ങാൻ സാധിക്കും.നിലവില്‍ ഈ രണ്ട് ബാങ്കില്‍ ഏതെങ്കിലും ഒന്നില്‍ അക്കൗണ്ട് ഉള്ളവർക്ക് മാത്രമാണ് ഇത്തരത്തില്‍ ഗൂഗിള്‍ പേയില്‍ നിന്ന് പണം കടം വാങ്ങാൻ സാധിക്കു. വരും ദിവസങ്ങളില്‍ മറ്റ് ബാങ്കുകളും ഈ സേവനം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 20,000 രൂപ വരെ ഇത്തരത്തില്‍ കടമായി ഗൂഗിള്‍ പേയില്‍ നിന്ന് വാങ്ങാൻ സാധിക്കുന്നതാണ്.
ആവശ്യത്തിന് ഉപയോഗിക്കാം
അതേസമയം നിങ്ങള്‍ ഇത്തരത്തില്‍ കടം വാങ്ങിച്ച പണം 42 ദിവസത്തിനുള്ളില്‍ തന്നെ തിരിച്ചടയ്ക്കാൻ നിങ്ങള്‍ ബാധ്യസ്ഥനാണ്. ഇതിന് സാധിച്ചില്ലെങ്കില്‍ പ്രതിമാസം 3 ശതമാനം പലിശ ഇവർ ഈടാക്കുന്നതാണ്. പണം 42 ദിവസത്തിനുള്ളില്‍ തിരിച്ചടയ്ക്കാം എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം ഇത്തരത്തില്‍ വായ്പ എടുക്കുന്നതായിരിക്കും നല്ലത്. മാത്രമല്ല അത്യാവശ്യ ഘട്ടങ്ങള്‍ വരുമ്പോൾ മാത്രം ഈ വിദ്യ പ്രയോഗിക്കാനും ശ്രദ്ധിക്കുക.അനാവശ്യ കാര്യങ്ങള്‍ക്ക് ഈ പണമെടുത്തു കഴിഞ്ഞാല്‍ ചിലപ്പോള്‍ ഇത് നിങ്ങള്‍ക്ക് വലിയ ബാധ്യതയാകാനും സാധ്യതയുണ്ട്. ചുരുക്കി പറഞ്ഞാല്‍ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് പോലെ തന്നെയാണ് ഗൂഗിള്‍ പേയുടെ ക്രെഡിറ്റ് ലൈനും ഉപയോഗിക്കുന്നത്. അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപകാരപ്പെടുമെങ്കിലും അനാവശ്യമായി ഉപയോഗിച്ചാല്‍ സിബില്‍ സ്കോർ കുറയാനും ഇത് നിങ്ങളുടെ ആകെ ബാങ്കിങ് ഇടപാടിനെ ബാധിക്കാനും ഇടയാകും.