4 Sep 2023 10:09 AM GMT
Summary
- 2023 ജൂലൈ മൂന്നിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇ-ഗസറ്റിലൂടെയാണ് ഈ മാറ്റങ്ങള്‍ അറിയിച്ചിരിക്കുന്നത്.
- സേവിംഗ്‌സ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 50 രൂപയാണ്.
- അക്കൗണ്ട് ഉടമ മരിച്ചാല്‍ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന മാസത്തിനു മുമ്പുള്ള മാസം വരെയുള്ള നിക്ഷേപത്തിന്റെ പലിശയെ കണക്കാക്കു.
പോസ്റ്റ് ഓഫീസില്‍ സേവിംഗ്‌സ് അക്കൗണ്ടുള്ളവര്‍ ഈ മാറ്റങ്ങള്‍ അറിഞ്ഞോ? മൂന്ന് മാറ്റങ്ങളാണ് സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധിപ്പിച്ച് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. 2023 ജൂലൈ മൂന്നിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇ-ഗസറ്റിലൂടെയാണ് ഈ മാറ്റങ്ങള്‍ അറിയിച്ചിരിക്കുന്നത്.പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് (ഭേദഗതി) പദ്ധതി 2023 ലൂടെ വരുത്തിയ മാറ്റങ്ങള്‍ ഒന്നു പരിശോധിക്കാം.
മൂന്ന് പേര്‍ക്ക് ജോയിന്റ് അക്കൗണ്ട് തുടങ്ങാം
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകള്‍ ജോയിന്റ് അക്കൗണ്ടായാണ് ആരംഭിക്കുന്നതെങ്കില്‍ രണ്ട് പേര്‍ക്കായിരുന്നു അക്കൗണ്ട് തുടങ്ങാന്‍ അനുമതി. എന്നാല്‍ പുതിയ വിജ്ഞാപനമനുസരിച്ച് മൂന്ന് പേര്‍ക്ക് ജോയിന്റായി അക്കൗണ്ട് തുടങ്ങാം.
പണം പിന്‍വലിക്കാന്‍ ഫോം-3
നിലവില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഫോം-2 ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, പുതിയ നിയമമനുസരിച്ച് ഫോം-3 ആണ് പണം പിന്‍വലിക്കാനായി നല്‍കേണ്ടത്. അതിനൊപ്പം പാസ്ബുക്കും നല്‍കണം. സേവിംഗ്‌സ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 50 രൂപയാണ്.
പലിശ
ഓരോ മാസത്തിലും പത്താം തീയതിക്കും മാസാവസാനത്തിനും ഇടയില്‍ അക്കൗണ്ടിലുള്ള ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് പലിശ കണക്കാക്കുന്നത്. സേവിംഗ്‌സ് അക്കൗണ്ടിലെ നിക്ഷേപത്തിനുള്ള പലിശ വര്‍ഷാവസാനം കണക്കാക്കുകയും അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. നിലവില്‍ നാല് ശതമാനമാണ് പലിശ. അക്കൗണ്ട് ഉടമ മരിച്ചാല്‍ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന മാസത്തിനു മുമ്പുള്ള മാസം വരെയുള്ള നിക്ഷേപത്തിന്റെ പലിശയെ കണക്കാക്കു.