image

13 Sept 2023 1:52 PM IST

News

ഗാരന്റീഡ് സേവിംഗ്‌സ് വിഭാഗത്തില്‍ 158 ശതമാനം വളര്‍ച്ചയുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍

MyFin Desk

icici prudential with 158 percent growth in guaranteed savings segment
X

Summary

  • ഐസിഐസിഐ ഗാരന്റീഡ് ഇന്‍കം ഫോര്‍ ടുമോറോ, ഐസിഐസിഐസിഐ പ്രൂ ഗോള്‍ഡ്, ഐസിഐസിഐ പ്രൂ സുഖ് സമൃദ്ധി എന്നിവ ഉപഭോക്താക്കളുടെ ദീര്‍ഘ കാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള പദ്ധതികളാണ്.


കൊച്ചി: ഗാരന്റീഡ് സേവിംഗ്‌സ് പദ്ധതി വിഭാഗത്തില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് 158 ശതമാനം വളര്‍ച്ച നേടി. 2020 മുതല്‍ 2023 വരെയുള്ള സാമ്പത്തിക വര്‍ഷത്തിലാണ് ഈ വളര്‍ച്ച. ഉറപ്പായ നേട്ടങ്ങള്‍ നല്‍കുന്ന പദ്ധതികളോടുള്ള ഉപഭോക്താക്കളുടെ താല്‍പര്യമാണ് ഈ വളര്‍ച്ചയ്ക്കു പിന്നിലെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എച്ച് വിനോദ് എച്ച് പറഞ്ഞു.

ഓഹരി വിപണിയില്‍ അസ്ഥിരത വര്‍ധിച്ചതോടെയാണ് ഉപഭോക്താക്കള്‍ക്ക് ഗാരന്റീഡ് പദ്ധതികളോട് താല്‍പര്യം ഏറിയത്. ഉറപ്പായ നേട്ടങ്ങള്‍ നല്‍കുന്ന പദ്ധതികള്‍ നിക്ഷേപം സുരക്ഷിതമാക്കുകയും സുസ്ഥിരമായ റിട്ടേണും നല്‍കും. ഐസിഐസിഐ ഗാരന്റീഡ് ഇന്‍കം ഫോര്‍ ടുമോറോ, ഐസിഐസിഐസിഐ പ്രൂ ഗോള്‍ഡ്, ഐസിഐസിഐ പ്രൂ സുഖ് സമൃദ്ധി എന്നിവ ഉപഭോക്താക്കളുടെ ദീര്‍ഘ കാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള പദ്ധതികളാണെന്നും എച്ച് വിനോദ് പറഞ്ഞു. വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനായി കമ്പനിക്ക് 4ഡി ഫ്രെയിംവര്‍ക്കുണ്ട്. ഡാറ്റ അനലിറ്റിക്‌സ്, വൈവിധ്യമാര്‍ന്ന നിര്‍ദേശങ്ങള്‍, ഡിജിറ്റലൈസേഷന്‍, വിപുലമായ സഹകരണം തുടങ്ങിയവ ഉള്‍പ്പെട്ടതാണ് ഈ ഫ്രെയിംവര്‍ക്കെന്നും അദ്ദേഹം വ്യക്തമാക്കി.