27 July 2024 12:07 PM GMT
Summary
- ബാങ്കിന്റെ സ്റ്റാന്‍ഡലോണ്‍ അറ്റാദായം 14.6 ശതമാനം ഉയര്‍ന്ന് 11,059 കോടി രൂപയായി
- മൊത്ത നിഷ്‌ക്രിയ ആസ്തി 2.15 ശതമാനമായി റിപ്പോര്‍ട്ട് ചെയ്തു
- ബാങ്കിന്റെ അറ്റ പലിശ വരുമാനം ആദ്യ പാദത്തില്‍ 7.3 ശതമാനം ഉയര്‍ന്ന് 19,553 കോടി രൂപയായി
ഐസിഐസിഐ ബാങ്കിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ ത്രൈമാസ ഫലങ്ങള്‍ ജൂലൈ 27 ശനിയാഴ്ച പ്രഖ്യാപിച്ചു. ബാങ്കിന്റെ സ്റ്റാന്‍ഡലോണ്‍ അറ്റാദായം 14.6 ശതമാനം ഉയര്‍ന്ന് 11,059 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലിത് 9,648 കോടി രൂപയായിരുന്നു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ വായ്പാദാതാവായ ബാങ്കിന്റെ അറ്റ പലിശ വരുമാനം സമ്പാദിച്ചതും അടച്ച പലിശയും തമ്മിലുള്ള വ്യത്യാസം - നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 7.3 ശതമാനം ഉയര്‍ന്ന് 19,553 കോടി രൂപയായി. മുന്‍ വര്‍ഷമിത് 18,226.5 കോടി രൂപയായിരുന്നു.
മൊത്ത നിഷ്‌ക്രിയ ആസ്തി 2.15 ശതമാനമായി റിപ്പോര്‍ട്ട് ചെയ്തു. അറ്റ നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ വര്‍ഷത്തെ 0.42 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 0.43 ശതമാനമാണ്.