29 April 2024 10:20 AM
Summary
- വിപണിമൂല്യത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്
- വിപണി മൂല്യം 8 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തിയിട്ടുള്ള ഇന്ത്യന്‍ കമ്പനികള്‍ ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ്
- ഐസിഐസിഐ ബാങ്കിന്റെ 2023-24 നാലാം പാദ ഫലം 20 ശതമാനത്തിന്റെ അറ്റാദായം കൈവരിച്ചിരുന്നു
ഓഹരി നാല് ശതമാനത്തിലേറെ മുന്നേറിയതോടെ സ്വകാര്യ മേഖലയിലെ മുന്‍നിര ബാങ്കായ ഐസി ഐസിഐ ബാങ്കിന്റെ വിപണിമൂല്യം 8 ലക്ഷം കോടി രൂപ പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ കമ്പനിയും രണ്ടാമത്തെ ബാങ്കുമാണ്.
ഏപ്രില്‍ 29 ന് വ്യാപാരത്തിനിടെ ഐസിഐസി ഐ ബാങ്കിന്റെ ഓഹരി ബിഎസ്ഇയില്‍ ഉയര്‍ന്ന് 1,160 രൂപ എന്ന റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു. ഉച്ചകഴിഞ്ഞ് 2.10 ന് ബിഎസ്ഇയില്‍ 1,157 രൂപയിലാണ് വ്യാപാരം നടന്നത്. ഇത് മുന്‍ ക്ലോസിംഗിനേക്കാള്‍ 4.5 ശതമാനം ഉയരത്തിലാണ്.
വിപണി മൂല്യം 8 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തിയിട്ടുള്ള ഇന്ത്യന്‍ കമ്പനികള്‍ ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ്.
വിപണിമൂല്യത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. 20.4 ലക്ഷം കോടി രൂപയാണ് വിപണിമൂല്യം കണക്കാക്കുന്നത്.
ഐസിഐസിഐ ബാങ്കിന്റെ 2023-24 നാലാം പാദ ഫലം 20 ശതമാനത്തിന്റെ അറ്റാദായം കൈവരിച്ചിരുന്നു. 10,708 കോടി രൂപയാണ് അറ്റാദായം.