image

19 Nov 2023 12:33 PM

News

ഓസ്ട്രേലിയക്കു മുന്നില്‍ 241 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ

MyFin Desk

india set a winning target of 241 runs in front of australia
X

Summary

  • കെ. എല്‍. രാഹുലിനും കോഹ്ലിക്കും അര്‍ധ സെഞ്ചുറി
  • 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 240 റണ്‍സ് നേടിയത്


ലോകക്കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയക്ക് മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയ വിജയ ലക്ഷ്യം 241 റണ്‍സില്‍ ഒതുങ്ങി. വിരാട് കോഹ്‍ലിയും കെ.എല്‍ രാഹുലും നേടിയ അര്‍ധ സെഞ്ചുറികളാണ് വലിയ തകര്‍ച്ചയില്‍ ഇന്ന് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ കരകയറ്റിയത്.

ലോകക്കപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി കോഹ്ലി മാറി. 63 പന്തില്‍ നിന്ന് 54 റണ്‍സ് നേടിയ കോഹ്ലി മുന്‍ ഓസ്ട്രേലിയ ക്യാപ്റ്റന് റിക്കി പോണ്ടിംഗിനെയാണ് പിന്തള്ളിയത്. 107 പന്തില്‍ നിന്നാണ് രാഹുല്‍ 66 റണ്‍സ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശുഭ്മൻ ഗില്ലിന്‍റേയും 47 റൺസ് നേടിയ നായകൻ രോഹിത് ശർമയുടെയും വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നീട് ശ്രേയസ് അയ്യരുടെ വിക്കറ്റും നഷ്ടമായി.

10 മത്സരങ്ങളിലെ തുടര്‍ച്ചയായ വിജയം നല്‍കിയ ആത്മവിശ്വാസവുമാണ് ഇന്ത്യ അഹമ്മദാബാദില്‍ കളിക്കാനിറങ്ങിയത്. ഗ്രൂപ്പ് മത്സരങ്ങള്‍ക്കിടെ ഇന്ത്യ ഓസ്ട്രേലിയയെയും തോല്‍പ്പിച്ചിരുന്നു. ഓസ്ട്രേലിയ തുടര്‍ച്ചയായ എട്ട് വിജയങ്ങളുമായാണ് എത്തിയിട്ടുള്ളത്. ഇരു ടീമുകളും സെമിയിലെ പ്ലേയിംഗ് ഇലവനെ നിലനിര്‍ത്തിയാണ് ഫൈനല്‍ കളിക്കുന്നത്.