image

3 Jan 2025 9:38 AM GMT

News

കോടികള്‍ കവിഞ്ഞ്‌ ശബരിമലയിലെ വരുമാനം; തീർഥാടകരുടെ എണ്ണത്തിലും റെക്കോഡ്, കണക്കുകള്‍ ഇങ്ങനെ......

MyFin Desk

revenue increase in sabarimala
X

ശബരിമലയില്‍ ഇത്തവണ 82 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു. കാണിക്ക ഇനത്തിലും, അരവണ വിൽപനയിലും വരുമാനം കൂടി. കഴിഞ്ഞ മണ്ഡല കാലത്തേക്കാൾ നാല് ലക്ഷത്തോളം ഭക്തരാണ് ശബരിമലയിൽ ഇത്തവണ അധികമായി എത്തിയതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നവംബർ 15 മുതൽ ഡിസംബർ 26 വരെ നീണ്ട 41 ദിവസത്തെ മണ്ഡലകാലത്ത് 297 കോടി രൂപയുടെ വരുമാനമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്. കഴിഞ്ഞ വർഷം ഇത് 215 കോടിയായിരുന്നു. അധിക വരുമാനമായ 82 കോടിയിൽ കൂടുതലും അരവണ വിൽപനയിലൂടെയാണ് ലഭിച്ചത്. കഴിഞ്ഞ സീസണിനേക്കാൾ 22 കോടിയുടെ അരവണ അധികമായി വിറ്റു.

കഴിഞ്ഞ സീസണിൽ അരവണ ഇനത്തില്‍ വരുമാനം 101 കോടിയലധികമായിരുന്നെങ്കില്‍ ഇത്തവണ അത് 124 കോടിയലധികമായി ഉയര്‍ന്നു. കാണിക്ക ഇനത്തില്‍ 66 കോടിയലിധകമായിരുന്നു അന്ന് ലഭിച്ചത്. ഈ വര്‍ഷം അത് 80 കോടിയലധികമാണ്. കാണിക്ക ഇനത്തില്‍ 13 കോടിയലധികമാണ് വര്‍ധനയെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.