image

14 Dec 2024 6:54 AM GMT

News

ഇറ്റലിയില്‍ വന്‍ തൊഴില്‍ അവസരം; 65,000 മലയാളി നഴ്സുമാരെ റിക്രൂട്ട് ചെയ്യും

MyFin Desk

ഇറ്റലിയില്‍ വന്‍ തൊഴില്‍ അവസരം; 65,000 മലയാളി നഴ്സുമാരെ റിക്രൂട്ട് ചെയ്യും
X

ഇറ്റലിയിലേക്ക് 65000 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയുമായി കേരള സർക്കാർ. ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇറ്റലിയുടെ ഇന്ത്യയിലെ അംബാസഡർ എച്ച്.ഇ ആന്റോണിയോ ബാർട്ടോളിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ഇറ്റലിയിൽ വലിയ സ്വീകാര്യതയാണെന്നും ഇംഗ്ലീഷ് ഭാഷയ്ക്കൊപ്പം ഇറ്റാലിയൻ ഭാഷ കൂടി നഴ്സുമാർ പഠിക്കേണ്ടത് ഉണ്ടെന്നും അംബാസഡർ വ്യക്തമാക്കി. നോർക്ക റൂട്സ് വഴി 65000 നഴ്സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യാൻ താല്പര്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. റിക്രൂട്ട്‌മെൻ്റ് പ്രക്രിയ എങ്ങനെ എന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതിന് ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് കെ.വി. തോമസ് അറിയിച്ചു.

ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ ഇറ്റാലിയന്‍ അംബാസഡറും ഇറ്റാലിയന്‍ സ്ഥാപനങ്ങളും പങ്കെടുക്കും. ഇറ്റാലിയൻ അംബാസഡറും ഇറ്റാലിയൻ സ്ഥാപനങ്ങളും പങ്കെടുക്കും. കേരളം സന്ദർശിക്കുമ്പോൾ കോവള ഉൾപ്പെടെ ബീച്ചുകളും ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും ഇന്ത്യയിലെ ആദ്യ മാതൃക ടൂറിസം ഗ്രാമമായ കുമ്പളങ്ങിയും സന്ദർശിക്കുമെന്നും അംബാസഡർ അറിയിച്ചു.