image

13 Nov 2023 3:53 PM IST

News

ബ്രിട്ടനില്‍ ആഭ്യന്തരമന്ത്രിയെ പുറത്താക്കി

MyFin Desk

In Britain, the Home Minister was sacked
X

Summary

ഇത് രണ്ടാം തവണയാണു ബ്രേവര്‍മാന് മന്ത്രി സ്ഥാനം പാതിവഴിയില്‍ നഷ്ടപ്പെടുന്നത്.


ബ്രിട്ടനില്‍ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവര്‍മാനെ പ്രധാനമന്ത്രി ഋഷി സുനക് പുറത്താക്കി.

43-കാരിയും ബ്രിട്ടീഷ് മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിമാരിലൊരാളുമായ സുവെല്ല, ഇന്ത്യന്‍ വംശജയാണ്.

പലസ്തീന്‍ പ്രതിഷേധക്കാരെ ബ്രിട്ടനിലെ മെട്രോപൊളിറ്റന്‍ പൊലീസ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ' ദ ടൈംസ് ' എന്ന പത്രത്തില്‍ സുവെല്ല ലേഖനമെഴുതിയിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണു മന്ത്രിസഭയില്‍നിന്നും പുറത്തായത്. വിദേശകാര്യമന്ത്രി ജെയിംസ് ക്ലവര്‍ലി ആഭ്യന്തരമന്ത്രി സ്ഥാനം സ്ഥാനം ഏറ്റെടുത്തു. ഡേവിഡ് കാമറോണ്‍ വിദേശകാര്യമന്ത്രിയായും സ്ഥാനമേറ്റു. ഡേവിഡ് കാമറോണ്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ്.

ഇത് രണ്ടാം തവണയാണു ബ്രേവര്‍മാന് മന്ത്രി സ്ഥാനം പാതിവഴിയില്‍ നഷ്ടപ്പെടുന്നത്.

2022-ല്‍ ലിസ് ട്രസ് സര്‍ക്കാരിലും ആഭ്യന്തരമന്ത്രിയായിരുന്നു സുവെല്ല ബ്രേവര്‍മാന്‍. എന്നാല്‍ സ്വകാര്യ ഇ-മെയ്ല്‍ അക്കൗണ്ടില്‍ നിന്നും ഔദ്യോഗിക രേഖ സുവെല്ല അയച്ചു. ഇത് മന്ത്രിപദവി വഹിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളുടെ ലംഘനമാണെന്ന കാരണത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വരികയായിരുന്നു.