image

22 March 2023 10:11 AM

News

ഈ വർഷം നാലാമത്തെ ലാഭ വിഹിതം പ്രഖ്യാപിച്ച് ഹിന്ദുസ്ഥാൻ സിങ്ക്, 10,985 കോടി

MyFin Desk

10986 crore dividend, hindustan zinc is another level
X

Summary

  • 2001 ജൂൺ 28 നു ശേഷം കമ്പനി ഇതുവരെയായി 39 തവണയാണ് ലാഭവിഹിതം നൽകിയിട്ടുള്ളത്.
  • നാലാമത്തെ ലാഭ വിഹിതവും കൂടി നൽകുന്നതോടെ നടപ്പു സാമ്പത്തിക വർഷത്തിൽ ലാഭ വിഹിത ഇനത്തിൽ മാത്രമായി നൽകിയ തുക 32,000 കോടി രൂപയാകും.


നടപ്പു സാമ്പത്തിക വർഷത്തിലെ നാലാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ്. ഓഹരി ഒന്നിന് 26 രൂപ നിരക്കിൽ 10,985.83 കോടി രൂപയുടെ ലാഭവിഹിതമാണ് നൽകുന്നത്. 2 രൂപ മുഖ വിലയുള്ള ഓഹരിയുടെ 1,300 ശതമാനമാണ് ഇത്. മാർച്ച് 29 നാണ് ഓഹരി ഉടമകളുടെ യോഗ്യത പരിഗണിക്കുന്നതിനുള്ള റെക്കോർഡ് തീയതി ആയി നിശ്ചയിച്ചിട്ടുള്ളത്.

നാലാമത്തെ ഇടക്കാല ലാഭവിഹിതം നിയമപ്രകാരം നിർദ്ദേശിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ നൽകുമെന്ന് കമ്പനി അറിയിച്ചു.

2001 ജൂൺ 28 നു ശേഷം കമ്പനി ഇതുവരെയായി 39 തവണയാണ് ലാഭവിഹിതം നൽകിയിട്ടുള്ളത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഓഹരി ഒന്നിന് 49.50 രൂപയുടെ ലാഭ വിഹിതമാണ് നൽകിയിട്ടുള്ളത്. ഇതോടെ നടപ്പു സാമ്പത്തിക വർഷത്തിൽ , ഓഹരി ഒന്നിന് നൽകുന്ന ആകെ ലാഭ വിഹിതം 75.5 രൂപയാകും. നാലാമത്തെ ലാഭ വിഹിതവും കൂടി നൽകുന്നതോടെ നടപ്പു സാമ്പത്തിക വർഷത്തിൽ ലാഭ വിഹിത ഇനത്തിൽ മാത്രമായി നൽകിയ തുക 32,000 കോടി രൂപയാകും. ഇത് കമ്പനിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് ആണ്. മുൻ വർഷത്തിൽ ഒരു തവണയാണ് ലാഭ വിഹിതം നൽകിയത്. അതിനു മുൻപുള്ള വർഷം രണ്ട് തവണയും നൽകിയിട്ടുണ്ട്.

ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ മാതൃ കമ്പനിയായ വേദാന്ത ലിമിറ്റഡിന് കമ്പനിയുടെ 64.92 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. അതിനാൽ കമ്പനിക്ക് 7,132 കോടി രൂപ ലാഭവിഹിതമായി ലഭിക്കും.