10 Aug 2024 1:04 PM
ഇന്ത്യയെക്കുറിച്ച് വലിയ വിവരം പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി യു.എസ്. നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ്. 'ഇന്ത്യക്കെതിരെ വൻ വെളിപ്പെടുത്തൽ ഉടൻ' എന്നാണ് ഹിൻഡൻബർഗ് എക്‌സിൽ കുറിച്ചത്.
അദാനി ഗ്രൂപ്പിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഒരു വർഷത്തിന് ശേഷമാണ് മറ്റൊരു വെളിപ്പെടുത്തൽ കൂടെയുണ്ടാകുമെന്ന് ഹിൻഡൻബര്‍ഗ് അറിയിച്ചിരിക്കുന്നത്. 2023 ജനുവരിയിലാണ് ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെതിരെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വിവരങ്ങൾ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തിൽ 72 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായിരുന്നു. അദാനി ഗ്രൂപ്പ് ഓഹരി മൂല്യം ഉയർത്തി കാട്ടി തട്ടിപ്പ് നടത്തി എന്നാണ് റിപ്പോർട്ടിലെ ആരോപണം. അദാനിക്കെതിരായ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾ തന്നെയാണോ ഇത് എന്നതിൽ വ്യക്തതയില്ല.