image

21 March 2024 4:49 AM GMT

News

ലിഥിയം അയണ്‍ മെറ്റീരിയലുകളുടെ 40% ഓഹരികള്‍ സ്വന്തമാക്കി ഹിമാദ്രി

MyFin Desk

ലിഥിയം അയണ്‍ മെറ്റീരിയലുകളുടെ 40% ഓഹരികള്‍ സ്വന്തമാക്കി ഹിമാദ്രി
X

Summary

  • ഇന്‍വാട്ടി ക്രിയേഷന്‍സിന്റെ 40 ശതമാനം ഓഹരികള്‍ 45.16 കോടി രൂപയ്ക്ക് പണവും ഷെയര്‍ സ്വാപ്പ് ഇടപാടും ചേര്‍ന്ന് ഏറ്റെടുത്തതായി കമ്പനി
  • വൈദ്യുത വാഹനങ്ങളും പവര്‍ സ്റ്റോറേജ് ആപ്ലിക്കേഷനുകളും കൂടുതലായി സ്വീകരിച്ചതോടെ ലിഥിയം-അയണ്‍ ബാറ്ററികളുടെ ആവശ്യം രാജ്യത്ത് കുതിച്ചുയരുകയാണ്
  • ബാറ്ററി മെറ്റീരിയല്‍ വിഭാഗത്തിലെ നൂതന സാങ്കേതികവിദ്യകള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതാണ് ഈ തീരുമാനം


ലിഥിയം അയണ്‍ ഇലക്ട്രോഡ് മെറ്റീരിയലുകളുടെ സ്ഥാപനത്തില്‍ 40 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതായി ഹിമാദ്രി സ്‌പെഷ്യാലിറ്റി കെമിക്കല്‍ ലിമിറ്റഡ് ബുധനാഴ്ച അറിയിച്ചു.

കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഇന്‍വാട്ടി ക്രിയേഷന്‍സിന്റെ 40 ശതമാനം ഓഹരികള്‍ 45.16 കോടി രൂപയ്ക്ക് പണവും ഷെയര്‍ സ്വാപ്പ് ഇടപാടും ചേര്‍ന്ന് ഏറ്റെടുത്തതായി കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.

ലിഥിയം-അയണ്‍-ഫോസ്‌ഫേറ്റ് കാഥോഡ് ആക്റ്റീവ് മെറ്റീരിയലിനായി 1,125 കോടി രൂപ ചെലവ് കണക്കാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ പ്ലാന്റ് നിര്‍മ്മിക്കാനുള്ള ഹിമാദ്രി സ്പെഷ്യാലിറ്റിയുടെ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഈ പ്രഖ്യാപനം.

ഉയര്‍ന്ന നിലവാരമുള്ള ലിഥിയം-അയണ്‍ (ലി-അയണ്‍) ബാറ്ററി സാമഗ്രികള്‍ ഉല്‍പ്പാദിപ്പിക്കുക എന്ന കാഴ്ചപ്പാടുമായി ചേര്‍ന്ന്, ബാറ്ററി മെറ്റീരിയല്‍ വിഭാഗത്തിലെ നൂതന സാങ്കേതികവിദ്യകള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതാണ് ഈ തീരുമാനം.

ഐഐഎം കൊല്‍ക്കത്ത, ഐഐടി ഖരഗ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പ്രമോട്ട് ചെയ്യുന്ന ഇന്‍വാട്ടി, പുതിയ തന്മാത്ര കണ്ടുപിടിത്തങ്ങള്‍ക്കായി ഒന്നിലധികം പേറ്റന്റുള്ളതും പേറ്റന്റ് ചെയ്യാവുന്നതുമായ സാങ്കേതികവിദ്യകള്‍ കൈവശം വച്ചിട്ടുണ്ട്.

ലിഥിയം അയണ്‍ ബാറ്ററികളുടെ സ്റ്റോറേജ് കാര്യക്ഷമത, ചാര്‍ജിംഗ് വേഗത, ആയുസ്സ് എന്നിവയെ ഗുണപരമായി സ്വാധീനിക്കുന്നതിനുള്ള കാഴ്ചപ്പാട് ഇന്‍വാട്ടി എടുത്തുപറയുന്നു. ഈ ഏറ്റെടുക്കല്‍ സ്റ്റോറേജ് ബാറ്ററി മെറ്റീരിയല്‍ സ്പേസിലേക്ക് അതിന്റെ കടന്നുകയറ്റം പ്രയോജനപ്പെടുത്തുമെന്ന് ഹിമാദ്രി സ്പെഷ്യാലിറ്റി കെമിക്കല്‍ സിഎംഡിയും സിഇഒയുമായ അനുരാഗ് ചൗധരി പറഞ്ഞു.

വൈദ്യുത വാഹനങ്ങളും പവര്‍ സ്റ്റോറേജ് ആപ്ലിക്കേഷനുകളും കൂടുതലായി സ്വീകരിച്ചതോടെ ലിഥിയം-അയണ്‍ ബാറ്ററികളുടെ ആവശ്യം രാജ്യത്ത് കുതിച്ചുയരുകയാണ്.