Summary
റുപ്പീ-ഡോളര്‍ കറന്‍സി റിസ്‌ക് ഹെഡ്ജ് ചെയ്യാനുള്ള ചെലവ് 8 - 9 ശതമാനമായി ഉയര്‍ന്നു
ഹെഡ്ജിങ് നിരക്ക് കൂടിയതിനെ തുടര്‍ന്ന് ഡോളര്‍ വായ്പകളുടെ ചെലവ് കുത്തനെ കൂടിയതിനാല്‍ , വലിയ നോണ്‍-ബാങ്കിങ് ഫിനാന്‍സ് കമ്പനികള്‍ ( എന്‍ ബി എഫ് സി ) ബാങ്ക് വായ്പകളെ കൂടുതല്‍ ആശ്രയിക്കുന്നു.
വിദേശ വായ്പകള്‍ വിദേശ കറന്‍സികളില്‍ ആയതിനാല്‍, വായ്പകള്‍ തിരിച്ചടക്കുമ്പോള്‍ വായ്പ എടുത്ത ആള്‍ ആ സമയത്തെ വിനിമയ നിരക്കനുസരിച്ചുള്ള പണം നല്‍കണം . ഇത് ( എക്‌സ് ചേഞ്ച് റിസ്‌ക് ) ഒഴിവാക്കാനായി എക്‌സ് ചേഞ്ച് റിസ്‌ക് ഹെഡ്ജ് ചെയ്യും.ഇതിനു ഒരു നിരക്കുണ്ട്. നിലവിലെ ലോക രാഷ്ട്രീയ കാലാവസ്ഥ സംഘര്‍ഷഭരിതമായതിനാല്‍ ഈ നിരക്ക് കുറെ നാളായി ഉയര്‍ന്നു നില്‍ക്കുകയാണ്. അതാണ് ഗോള്‍ഡ് ലോണ്‍ കമ്പനികള്‍ ഇപ്പോള്‍ അവരുടെ വായ്പകള്‍ക്കായി ബാങ്കുകളെ കൂടുതല്‍ ആശ്രയിക്കുന്നത്.
ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നത് അനുസരിച്ച്് റുപ്പീ-ഡോളര്‍ കറന്‍സി റിസ്‌ക് ഹെഡ്ജ് ചെയ്യാനുള്ള ചെലവ് 8 - 9 ശതമാനമായി ഉയര്‍ന്നു. ഇതോടെ ഡോളര്‍ വായ്പയുടെ ചെലവ് (നിരക്ക്) 12 - 13 ശതമാനം ഉയര്‍ന്നു എന്ന് പറയപ്പെടുന്നു.ഇത് അടുത്ത കാലത്തൊന്നും കേള്‍ക്കാത്തത്ര ഉയര്‍ന്ന നിരക്കാണ്.
ഇപ്പോഴത്തെ ലോക രാഷ്ട്രീയ കാലാവസ്ഥ മൂലമാണ് ഹെഡ്ജിങ് നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത്. അതിനാല്‍ ഇത് അടുത്ത കാലത്തതൊന്നും കുറയാന്‍ സാധ്യതയില്ല. അതേസമയം നല്ല നിലയില്‍ നടക്കു കമ്പനികള്‍ക്ക് 8 - 9 ശതമാനം നിരക്കില്‍ വായ്പ കൊടുക്കാന്‍ ബാങ്കുകള്‍ തയ്യാറാണ്.
താരതമ്യേന ചെലവ് കുറഞ്ഞ ബാങ്ക് വായ്പകള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ലഭിക്കുന്നത് കൊണ്ട് അവരുടെ ഇടപാടുകള്‍ ( വായ്പ നല്‍കല്‍) സുഗമമായി നടത്താന്‍ കഴിയും.
ഉദാഹരണത്തിന്, സെപ്റ്റംബര്‍ വരെയുള്ള മണപ്പുറം ഫിനാന്‍സിന്റെ ആകെ വായപ 32,237.2 കോടി ആയിരുന്നു. ഇതില്‍ വര്‍ക്കിംഗ് ക്യാപിറ്റല്‍ ഡിമാന്‍ഡ് ലോണ്‍ ( ഡബ്ല്യൂ സി ഡി എല്‍) ഉം, ക്യാഷ് ക്രെഡിറ്റ് ( സി സി ) കൂടിയുള്ള 8873.2 കോടി ബാങ്കുകളില്‍ നിന്നും മറ്റു ഫിനാഷ്യല്‍ സ്ഥാപനങ്ങളില്‍ നിന്നുമാണ് എടിത്തിട്ടുള്ളത്. ഇത് കൂടാതെ 16,198.3 കോടി ടേം ലോണുകളായും ബാങ്കികളില്‍ നിന്നും കമ്പനി എടുത്തിട്ടുണ്ട്.
ഈ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഈ കാലയളവില്‍ മണപ്പുറത്തിന്റെ വായ്പകളില്‍ 77 .7 ശതമാനവും ബാങ്കുകളില്‍ നിന്നാണെന്നു കാണാന്‍ കഴിയും. ഒരു വര്‍ഷം മുമ്പ് മണപ്പുറത്തിന്റെ വായ്പകളില്‍ 61 .6 ശതമാനം മാത്രമായിരുന്ന ബാങ്കുകളില്‍ നിന്ന്.
ഇന്ത്യയിലെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ കമ്പനി ആയ മുത്തൂറ്റ് ഫൈനാന്‍സിന്റെയും ബാങ്ക് വായ്പകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി വളരെ അധികം കൂടിയിട്ടുണ്ട്.
കമ്പനിയുടെ 2022 സെപ്റ്റംബര്‍ വരെയുള്ള വായ്പ 46, 809.5 കോടി ആയിരുന്നു. ഇതില്‍ 55 91 ശതമാനം ബാങ്കുകളില്‍ നിന്നും, മറ്റു ഫിനാന്‍ഷ്യല്‍ സ്ഥാപങ്ങളില്‍ നിന്നും ആയിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞു 2023 സെപ്റ്റംബര്‍ ആയപ്പോഴേക്കും ഇത് 65 .36 ശതമാനമായി കുത്തനെ കൂടി.
വിദേശ വായ്പകളും, വിദേശ ബോണ്ടുകളും ഗോള്‍ഡ് ലോണ്‍ കമ്പനികളുട ഫണ്ടുകളുടെ ഒരു ഘടകം മാത്രമായതിനാല്‍, വിദേശ വായ്പകളുടെ നിരക്ക് കൂടിയത് കൊണ്ട് മാത്രമാണ് അവര്‍ ബാങ്കുകളെ കൂടുതല്‍ ആശ്രയിക്കുന്നത് എന്ന് പൂര്‍ണമായി പറയാന്‍ കഴിയില്ല.
ബാങ്ക് വായ്പകള്‍ ദീര്‍ഘകാലത്തേക്ക് ലഭിക്കുന്നത് കൊണ്ട്, ഞങ്ങള്‍ക്ക് ഞങ്ങളുടെ ഇടപാടുകള്‍ (വായ്പ നല്‍കല്‍) സുഗമായി നടത്താന്‍ കഴിയും, മണപ്പുറം ഫിനാന്‍സിന്റെ എം ഡി ആയ വി പി നന്ദകുമാര്‍ പറഞ്ഞു.
പണം സ്വരൂപിക്കാന്‍ എന്‍ ബി എഫ് സി കള്‍ക്ക് ഇപ്പോള്‍ നോണ്‍-കോണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചേഴ്സ് ഇറക്കുന്നതിനു വലിയ താല്പര്യം ഇല്ല. അത് ഇറക്കുന്നതിലെ നടപടിക്രമങ്ങളിലെ നൂലാമാലയും, ചെലവുകളും വിലകളിലെ മാറ്റി മറിച്ചിലുമാണ് ഇതിനു കാരണം.
ബാങ്ക് നിരക്കുകളുമായി നോക്കുമ്പോള്‍, നോണ്‍ കോണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറിന്റെ നിരക്ക് അല്‍പ്പം കൂടുതലാണ് നന്ദകുമാര്‍ പറഞ്ഞു.