image

25 Aug 2023 11:19 AM

News

മണപ്പുറം എം ഡി നന്ദകുമാറിനെതിരെയുള്ള ഇ ഡി കേസ് ഹൈക്കോടതി റദ്ദാക്കി

C L Jose

മണപ്പുറം എം ഡി നന്ദകുമാറിനെതിരെയുള്ള  ഇ ഡി കേസ് ഹൈക്കോടതി  റദ്ദാക്കി
X

Summary

  • 43.75 കോടി രൂപ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്
  • അന്വേഷണ൦ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. .


കൊച്ചി: മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടറും, സിഇഒയുമായ വി പി നന്ദകുമാറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ 2002) പ്രകാരം രജിസ്റ്റർ ചെയ്ത എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ സി ഐ ആർ ) കേരളം ഹൈക്കോടതി ഇന്ന് ( വെള്ളി) റദ്ദുചെയ്തു. ഇതോടുകൂടി നന്ദകുമാറിനെതിരെ ഇ ഡി എടുത്ത കേസ് ഇല്ലാതായി.

പത്തു വർഷം മുമ്പ് നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള മണപ്പുറം അഗ്രോ ഫാംസ് ലിമിറ്റഡ് (എംഎഎഫ്എൽ) സമാഹരിച്ച 143.75 കോടി രൂപ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വസ്തുതകളാണ് ഇഡി കേസ്സിലേക്കും, റെയ്ഡുകളിലേക്ക് നയിച്ചത്.

ഇഡി ഈ കേസിൽ ആരംഭിച്ച അന്വേഷണ നടപടികൾ ഹൈക്കോടതി മെയ് 12 നു സ്റ്റേ ചെയ്തിരുന്നു. .

കേസിനെ തുടർന്ന് നന്ദകുമാറിന്റെ ഓഹരികൾ, സ്വകാര്യ ബാങ്ക് അക്കൗണ്ടുകൾ, സ്വകാര്യ സ്വത്തുക്കൾ എന്നിവയുൾപ്പെടെ 2,300 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി അറ്റാച്ച്‌ ചെയ്തിരുന്നു. കൂടാതെ നന്ദകുമാറിന്റെ തൃശൂരിലെ ആറ് സ്ഥലങ്ങളിൽ ഇഡി തിരച്ചിൽ നടത്തിയിരുന്നു .

ഇഡി റെയ്ഡുകൾ തീർത്തും അനാവശ്യമാണെന്നും അതിനാൽ പിഎംഎൽഎ (Prevention of Money Laundering Act) പ്രകാരമുള്ള കേസ് നിലനിൽക്കില്ലെന്നും നിയമ വിദഗ്ധർ അന്ന് തന്നെ മൈഫിൻപോയിന്റ്നോട് പറഞ്ഞിരുന്നു.

പഞ്ചാബ് നാഷണൽ ബാങ്കിൽ (PNB) പരിപാലിക്കുന്ന ഒരു എസ്‌ക്രോ അക്കൗണ്ടിൽ ഇപ്പോഴും കിടക്കുന്ന അവകാശികളില്ലാത്ത 9.5 ലക്ഷം രൂപ നിക്ഷേപം ഒഴികെ ബാക്കി എല്ലാം വർഷങ്ങൾക്ക് മുമ്പ് തന്നെ തിരികെ നൽകിയിരുന്നു എന്ന് നന്ദകുമാർ മൈഫിൻപോയിന്റ്നോട് അന്ന് പറഞ്ഞിരുന്നു,

അതാത് ബാങ്കുകളിൽ ലഭ്യമാണെന്ന് നന്ദകുമാർ അവകാശപ്പെടുന്ന അഗ്രോ ഫാംസ് ലിമിറ്റഡ് തിരിച്ചയച്ച 53 കോടി രൂപയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും കെ വൈ സി-യും (KYC) ഹാജരാക്കുന്നതിൽ നന്ദകുമാർ പരാജയപ്പെട്ടുവെന്ന അടിസ്ഥാനത്തിലാണ് ഇഡി എഫ് ഐ ആർ രജിസ്റ്റർ ചെയ്തതും അദ്ദേത്തിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയതും .

ഇഡി റെയിഡിനെ തുടർന്ന് മെയ് 3 ന് മണപ്പുറം ഓഹരി 12 ശതമാനം ഇടിഞ്ഞിരുന്നു. ഇന്ന് മണപ്പുറം ഫിനാൻസ് ഓഹരികളിൽ 140 .20 രൂപയ്ക്കാണ് വ്യാപാരം അവസാനിച്ചത്