image

28 Aug 2023 6:42 AM GMT

Mutual Fund

എച്ച്ഡിഎഫ്‌സി ടെക്‌നോളജി ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു

MyFin Desk

hdfc technology fund launches nfo
X

Summary

  • എന്‍എഫ്ഒ ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ്.
  • കുറഞ്ഞ നിക്ഷേപം 100 രൂപയാണ്.
  • ടെക്‌നോളജി കമ്പനികളുടെയും ടെക്‌നോളജി അനുബന്ധ കമ്പനികളുടെയും ഓഹരികളില്‍ നിക്ഷേപം നടത്തുന്ന ഓപണ്‍ എന്‍ഡഡ് ഫണ്ടാണിത്.


എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്നുള്ള എച്ച്ഡിഎഫ്‌സി ടെക്‌നോളജി ഫണ്ടിന്റെ എന്‍എഫ്ഒ ഓഗസ്റ്റ് 25 മുതല്‍ ആരംഭിച്ചു. സെപ്റ്റംബര്‍ അഞ്ചിന് ന്യൂ ഫണ്ട് ഓഫര്‍ അവസാനിക്കും. ടെക്‌നോളജി കമ്പനികളുടെയും ടെക്‌നോളജി അനുബന്ധ കമ്പനികളുടെയും ഓഹരികളില്‍ നിക്ഷേപം നടത്തുന്ന ഓപണ്‍ എന്‍ഡഡ് ഫണ്ടാണിത്.

കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. നിക്ഷേപത്തിന് പരിധിയില്ല.എസ് ആന്‍ഡ് പി ബിഎസ്ഇ ടെക് ഇന്‍ഡെക്‌സാണ് ബെഞ്ച്മാര്‍ക്ക് സൂചിക. ഉയര്‍ന്ന റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഫണ്ടാണിത്. ബി ബാലകുമാറും ധ്രുവ് മുച്ചലുമാണ് ഫണ്ട് മാനേജര്‍മാര്‍. ദീര്‍ഘകാലത്തില്‍ നിക്ഷേപകര്‍ക്ക് മൂലധനനേട്ടം നല്‍കുകയാണ് ഫണ്ടിന്റെ ലക്ഷ്യം.

ടെക്‌നോളജി, ടെക്‌നോളജി അനുബന്ധ കമ്പനികളുടെ ഓഹരികളിലും, ഓഹരി അനുബന്ധ ഉപകരണങ്ങളിലും 80-100 ശതമാനം, ടെക്‌നോളജി, ടെക്‌നോളജി അനുബന്ധ കമ്പനികള്‍ ഒഴികെയുള്ള കമ്പനികളുടെ ഓഹരികളിലും, ഓഹരി അനുബന്ധ ഉപകരണങ്ങളില്‍ 0-20 ശതമാനം, റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്, ഇന്‍ഫ്രസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് എന്നിവയുടെ ഇന്‍വിഐടികളുടെയും യൂണിറ്റുകളില്‍ 0-10 ശതമാനം ഡെറ്റ് സെക്യൂരിറ്റികള്‍, മണി മാര്‍ക്കറ്റ് ഉപകരണങ്ങളിലും സ്ഥിര വരുമാനം ഉറപ്പാക്കുന്ന ഡെറിവേറ്റീവുകള്‍ എന്നിവയില്‍ 0-20 ശതമാനം, മ്യൂച്വല്‍ ഫണ്ടിന്റെ യൂണിറ്റുകളില്‍ 0-20 ശതമാനം എന്നിങ്ങനെയാണ് ഫണ്ടിന്റെ നിക്ഷേപ രീതി. എന്‍ട്രി ലോഡ് ഇല്ല. എന്നാല്‍ ഒരു വര്‍ഷത്തിനു മുമ്പ് പിന്‍വലിച്ചാല്‍ നിക്ഷേപത്തിന്റെ ഒരു ശതമാനം എക്‌സിറ്റ് ലോഡായി നല്‍കണം. ഒരു വര്‍ഷത്തിനുശേഷം എക്‌സിറ്റ് ലോഡ് ഇല്ല.

ഫ്രാങ്ക്‌ളിന്‍ ടെംപ്ള്‍ടണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ടെക്‌നോളജി ഫണ്ട്. എസ്ബിഐ മ്യൂച്വല്‍ ഫണ്ടിന്റെ എസ്ബിഐ ടെക്‌നോളജി ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടിന്റെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ടെക്‌നോളജി ഫണ്ട്. ക്വാന്റം മ്യൂച്വല്‍ ഫണ്ടിന്റെ ക്വാന്റ് ടെക് ഫണ്ട് എന്നിവയൊക്കെ ടെക്‌നോളജി ഫണ്ട് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഫണ്ടുകളാണ്.