27 Oct 2023 12:27 PM GMT
തിരുവനന്തപുരം: മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി ഹൈക്കോടതി. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടപടിയെടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ജനുവരിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയത്. ലയനത്തിനെതിരെ ജില്ല ബാങ്ക് പ്രമേയം പാസാക്കിയെങ്കിലും സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. ലയന നീക്കത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സ്‌റ്റേ ചെയ്യാനും കോടി വിസമ്മതിച്ചു.
ലയനം സുഗമമാക്കുന്നതിനായി കൊണ്ടുവന്ന കേരള സഹകരണ സംഘങ്ങളുടെ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയും കോടതി അംഗീകരിച്ചു.
നേരത്തെ, കേരള സഹകരണ സംഘങ്ങളുടെ (രണ്ടാം ഭേദഗതി) ബില്‍, 2022 നിയമസഭയില്‍ പാസാക്കിയിരുന്നു.മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കുമായി ലയിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സഹകരണ സംഘങ്ങളുടെ രജിസ്ട്രാറെ പ്രാപ്തമാക്കണം എന്നതു സംബന്ധിച്ചായിരുന്നു ഭേദഗതി. സംസ്ഥാനത്തെ 13 ജില്ല സഹകരണ ബാങ്കുകളും കേരള ബാങ്കില്‍ ലയിച്ചപ്പോഴും മലപ്പുറം ജില്ല സഹകരണ ബാങ്ക് ലയനത്തിന് സമ്മതിച്ചിരുന്നില്ല. ലയനത്തിനെതിരെ ബാങ്ക് പ്രമേയം പാസിക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ധാരാളം ഹര്‍ജികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.