image

24 Oct 2024 6:24 AM GMT

News

വേള്‍ഡ് സ്‌കൂള്‍ സമ്മിറ്റ് ; ഹാഷ് ഫ്യൂച്ചര്‍ സ്‌കൂളിന് പുരസ്‌കാരം

MyFin Desk

hash future school awarded by world school summit
X

Summary

  • നിര്‍മ്മിതബുദ്ധിയില്‍ അധിഷ്ഠിതമായ സ്‌കൂള്‍ വിദ്യാഭ്യാസം പിന്തുടരുന്നതാണ് സ്‌കൂളിനെ അവര്‍ഡിന് അര്‍ഹമാക്കിയത്
  • ഭാവിയെ മുന്നില്‍ കണ്ടുള്ളതുമായ വിദ്യാഭ്യാസമാണ് ഹാഷ് ഫ്യൂച്ചര്‍ സ്‌കൂളിന്റെ ആകര്‍ഷണം


ദുബായിയില്‍ നടന്ന വേള്‍ഡ് സ്‌കൂള്‍ സമ്മിറ്റില്‍ മികച്ച ഇന്നോവേറ്റീവ് സ്‌കൂളായി ഹാഷ് ഫ്യൂച്ചര്‍ സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തതാണിത്. 23 രാജ്യങ്ങളില്‍ നിന്നുള്ള സ്‌കൂളുകളാണ് ഈ ഉച്ചകോടിയില്‍ പങ്കെടുത്തത്. നിര്‍മ്മിതബുദ്ധിയില്‍ അധിഷ്ഠിതമായ സ്‌കൂള്‍ വിദ്യാഭ്യാസം എന്ന ആധുനിക കരിക്കുലം പിന്തുടരുന്നതാണ് ഹാഷ് ഫ്യൂച്ചര്‍ സ്‌കൂളിനെ പുരസ്‌ക്കാരത്തിനര്‍ഹമാക്കിയതെന്ന് ജൂറി വിലയിരുത്തി. ദുബായില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ ചേതന്‍ ഭഗത് പുരസ്‌കാരദാനം നടത്തി.

ആഗോളവേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ഏറെ അഭിമാനാര്‍ഹമാണെന്ന് ഹാഷ് ഫ്യൂച്ചര്‍ സ്‌കൂള്‍ സിഇഒയും സഹസ്ഥാപകനുമായ ഷിഹാബുദ്ദീന്‍ പത്തനായത്ത് പറഞ്ഞു.

എല്ലാവര്‍ക്കും ലഭ്യമായതും ഭാവിയെ മുന്നില്‍ കണ്ടുള്ളതുമായ വിദ്യാഭ്യാസമാണ് ഹാഷ് ഫ്യൂച്ചര്‍ സ്‌കൂളിന്റെ പ്രധാന ആകര്‍ഷണം. പുരോഗമന ചിന്തയുള്ള വിദ്യാഭ്യാസമാണ് ഹാഷ് ഫ്യൂച്ചര്‍ സ്‌കൂള്‍ നല്‍കുന്നത്. ഭാവി സാങ്കേതികത മുന്നില്‍ കണ്ടു കൊണ്ട് റിസേര്‍ച്ചിനും ,ഇന്നോവേഷനും ,സംരഭകത്വത്തിനും ഊര്‍ജ്ജം പകരുന്ന രീതിയില്‍ എഐ, ടെക്‌നോളജി എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വയം പഠിക്കുവാനും ,റിസേര്‍ച് ചെയ്യുവാനും ,സംരംഭങ്ങള്‍ കെട്ടിപ്പടുക്കുവാനും ഇവിടെ കുട്ടികളെ പ്രാപ്തരാക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനും ഹാഷ് ഫ്യൂച്ചര്‍ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍ എന്നി വിടങ്ങളില്‍ ഇത്തരം വിജ്ഞാന സമൂഹങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ കൊച്ചിയിലും ബെംഗളുരുവിലുമാണ് ഇവയുള്ളത്.