image

12 Feb 2025 5:49 AM GMT

News

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് 5.04 കോടി

MyFin Desk

guruvayur temple receives rs. 5 crore in treasury
X

ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരിയിലെ ഭണ്ഡാര വരവായി ലഭിച്ചത് 5,04,30,585 രൂപ. ഇതിനു പുറമെ 2.016 കിലോ സ്വർണവും 11 കിലോ വെള്ളിയും ലഭിച്ചു. കൂടാതെ പിൻവലിച്ച രണ്ടായിരം രൂപയുടെ എട്ട് നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ നാല് നോട്ടും അഞ്ഞൂറിന്റെ 52 നോട്ടും ലഭിച്ചു. എസ്ബിഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

അതേസമയം ഇ ഭണ്ഡാരങ്ങൾ വഴി 2.99 ലക്ഷം രൂപ ലഭിച്ചു. കിഴക്കേനട എസ്ബിഐ ഇ ഭണ്ഡാരം വഴി 2,32,150 രൂപയും കിഴക്കേനട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 6874 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 54448 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 5954 രൂപ ഉൾപ്പെടെ ആകെ 2,99,426 രൂപ ഇ ഭണ്ഡാരങ്ങൾ വഴി ലഭിച്ചു.