image

26 Sep 2024 10:22 AM GMT

News

ജിഎസ്ടി വൈദഗ്ധ്യവുമായി ടാലി പ്രൈം 5.0

MyFin Desk

ജിഎസ്ടി വൈദഗ്ധ്യവുമായി ടാലി പ്രൈം 5.0
X

Summary

  • മൂന്ന് വര്‍ഷത്തിനുള്ളില്‍ 30-40 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് നേടാന്‍ ടാലി
  • മധ്യവര്‍ഗ മേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുക ടാലി പ്രൈമിന്റെ ലക്ഷ്യം
  • കേരളത്തിലെ എംഎസ്എംഇ മേഖലയെ പിന്തുണക്കുന്നതില്‍ നിര്‍ണായക പങ്ക് ടാലി സൊല്യൂഷന്‍സ് വഹിക്കുന്നു


ടാലി സൊല്യൂഷന്‍സ് പുതിയ ടാലി പ്രൈം 5.0-യുടെ ആഗോള അവതരണം പ്രഖ്യാപിച്ചു. ടാലി എപിഐ അധിഷ്ഠിത നികുതി ഫയലിംഗുമായി ബന്ധിപ്പിച്ച സേവനങ്ങളില്‍ ഒരു പുതിയ രീതി കൊണ്ടുവരികയാണ്. ഇന്ത്യയിലും ആഗോള തലത്തിലും മധ്യവര്‍ഗ മേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുക എന്ന കമ്പനിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ അവതരണം.

കാര്‍ഷിക, ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലെയും, ഗാര്‍മന്റ്‌സ്, ടെക്‌സ്‌റ്റൈല്‍സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വ്യവസായങ്ങളിലേയും ഗണ്യമായ വളര്‍ച്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചിട്ടുള്ളത്. 2022-23-നു ശേഷം കേരളത്തില്‍ 2.75 ലക്ഷം എംഎസ്എംഇകളാണ് പുതുതായി ആരംഭിച്ചത്. 2023-24-ല്‍ മാത്രം ഒരു ലക്ഷത്തിലേറെ പുതിയ സംരംഭങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമായി.

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയാണ് സംസ്ഥാനത്തിന്റെ ജിഡിപിയില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്നത്. അതിവേഗം വളരുന്ന എംഎസ്എംഇ മേഖലയാണ് ഇതിനു കാരണം. കേരളത്തിലെ എംഎസ്എംഇ മേഖലയെ പിന്തുണക്കുന്നതില്‍ നിര്‍ണായക പങ്കാണ് ടാലി സൊല്യൂഷന്‍സ് വഹിക്കുന്നത്.

ഏറ്റവും പുതിയ പതിപ്പായ കണക്ടഡ് ജിഎസ്ടി എല്ലാ ഓണ്‍ലൈന്‍ ജിഎസ്ടി പ്രവര്‍ത്തനങ്ങളേയും സംയോജിപ്പിച്ച് ജിഎസ്ടി പോര്‍ട്ടല്‍ സന്ദര്‍ശിക്കാതെ തന്നെ മുന്നോട്ടു പോകാനുള്ള സേവനങ്ങള്‍ ലഭ്യമാക്കും.

ഇ-ഇന്‍വോയ്‌സിങ്, ഇ-വേ ബില്‍ ജനറേഷന്‍ സൗകര്യം, വാട്‌സ്ആപ് ഇന്റഗ്രേഷന്‍ തുടങ്ങിയവ അടക്കമുള്ള ടാലിയുടെ കണക്ടഡ് അനുഭവങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ പുതിയ അവതരണം സഹായിക്കും. വര്‍ധിച്ചു വരുന്ന ഡിമാന്റ് കണക്കിലെടുത്ത് ടാലി പ്രൈം 5.0 വിപുലമായ ബഹുഭാഷാ ശേഷിയുമായി ഫോണറ്റിക് പിന്തുണയോടെ അറബി, ബംഗ്ലാ ഭാഷാ ഇന്റര്‍ഫേസുകളിലേക്ക് വ്യാപിപ്പിക്കും.

ടാലിയുടെ ഉപഭോക്തൃനിര അടുത്ത മൂന്നു വര്‍ഷങ്ങളിലായി 50 ശതമാനം വര്‍ധിപ്പിക്കാനും 30-40 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കാനും ലക്ഷ്യമിടുന്നു.

സാങ്കേതിക നവീകരണത്തിലെ തങ്ങളുടെ തുടര്‍ച്ചയായ പരിശ്രമങ്ങള്‍ എംഎസ്എംഇകള്‍ക്ക് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ടാലി സൊല്യൂഷന്‍സ് സൗത്ത് ജനറല്‍ മാനേജര്‍ അനില്‍ ഭാര്‍ഗവന്‍ പറഞ്ഞു.

തങ്ങളുടെ ഏറ്റവും പുതിയ പതിപ്പ് ജിഎസ്ടി ഫയലിംഗ് സുഗമമാക്കുന്നതിന് പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്. ഇത് ഇന്ത്യന്‍ ബിസിനസുകള്‍ക്ക് ജിഎസ്ടി ഫയലിങ് ലളിതവും കൂടുതല്‍ കാര്യക്ഷമവുമായ പ്രക്രിയയാക്കി മാറ്റും.