3 Feb 2024 12:28 PM
Summary
- . 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ അവരുടെ ഉപഭോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന ഫണ്ടുകള്‍ക്ക് 28 ശതമാനം നികുതി ചുമത്തിയിരുന്നു.
- ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ നികുതി വരുമാനം 3,500 കോടി രൂപയാണ്.
- അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ശരാശരി പ്രതിമാസം 1.80 ട്രില്യണ്‍ മുതല്‍ 1.85 ട്രില്യണ്‍ രൂപ വരെ പ്രതിമാസ ജിഎസ്ടി ശേഖരണമാണ് പ്രതീക്ഷിക്കുന്നത്.
ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ അടുത്ത സാമ്പത്തിക വര്‍ഷം ജിഎസ്ടി ഇനത്തില്‍ 25 ,730 കോടി രൂപ (1.7 ബില്യണ്‍ ഡോളര്‍) സമാഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര. ആഗോള നിക്ഷേപകരുടെ പിന്തുണയുള്ള ഈ വ്യവസായത്തിന്റെ മൂല്യം 1.5 ബില്യണ്‍ ഡോളറോളം വരും. 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ അവരുടെ ഉപഭോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന ഫണ്ടുകള്‍ക്ക് 28 ശതമാനം നികുതി ചുമത്തിയിരുന്നു. ഇത്തരം ഗെയിമുകളോടുള്ള ആളുകളുടെ ആസക്തി ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ നീക്കത്തെ ന്യായീകരിച്ചത്.
2023-24 സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 ന് അവസാനിക്കും. ഈ വര്‍ഷം നികുതിയിനത്തില്‍ 7,500 കോടി രൂപ സര്‍ക്കാര്‍ ശേഖരിക്കുമെന്നും മല്‍ഹോത്ര ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ നികുതി വരുമാനം 3,500 കോടി രൂപയാണ്. ' ഓണ്‍ലൈന്‍ ചൂതാട്ട കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള ചട്ടക്കൂടിന്റെ അവലോകനം ഏപ്രിലോടെ നടത്തും, പക്ഷേ നികുതി നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ മൊത്തത്തിലുള്ള ജിഎസ്ടി പിരിവ് പ്രതിമാസം ശരാശരി 1.7 ട്രില്യണ്‍ രൂപയാണ്. 'അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ശരാശരി പ്രതിമാസം 1.80 ട്രില്യണ്‍ മുതല്‍ 1.85 ട്രില്യണ്‍ രൂപ വരെ പ്രതിമാസ ജിഎസ്ടി ശേഖരണമാണ് പ്രതീക്ഷിക്കുന്നത്.