image

8 March 2024 5:46 PM IST

News

വനിതകള്‍ക്കായുള്ള ഈ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചറിയാം

MyFin Desk

വനിതകള്‍ക്കായുള്ള ഈ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചറിയാം
X

Summary

  • സ്ത്രീകള്‍ അവരവരില്‍ തന്നെ നിക്ഷേപം നടത്തേണ്ടതുണ്ട്
  • നമുക്ക് ചുറ്റുമുള്ള ഓരോ മനുഷ്യരില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ടാകും
  • സര്‍ക്കാര്‍ സ്ത്രീകളെ സാമ്പത്തികമായും, സംരംഭക രംഗത്തും പിന്തുണയ്ക്കുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്


മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമാണ്. തുല്യ നീതിക്കായുള്ള സ്ത്രീകളുടെ പോരാട്ടങ്ങളുടെ, പ്രതിസന്ധികള്‍ക്കിടയിലും അവര്‍ എത്തിപ്പിടിക്കുന്ന നേട്ടങ്ങളുടെയൊക്കെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം. 2024 ലെ വനിതാ ദിനത്തിന്റെ ആശയം ' ഇന്‍വെസ്റ്റ് ഇന്‍ വുമണ്‍: ആക്‌സിലറേറ്റ് പ്രോഗ്രസ്' എന്നതാണ്. സാമ്പത്തികവും സാമൂഹികവുമായ മേഖലകളിലെല്ലാം ഒറ്റയ്ക്ക് ജീവിതം നയിക്കുന്നവരും കുടുംബം, ജോലി എന്നീ വലിയ ഉത്തരവാദിങ്ങള്‍ക്കൊപ്പം ജീവിതം മുന്നോട്ട് നയിക്കുന്നവരുമായ വനിതകള്‍ ശക്തരായി മുന്നോട്ട് വരണം. അതിനായി സ്ത്രീകള്‍ അവരവരില്‍ തന്നെ നിക്ഷേപം നടത്തേണ്ടതുണ്ട്. അത് നല്ലൊരു ഇന്‍ഷുറന്‍സ് പോളിസി, റിട്ടയര്‍മെന്റ് ഫണ്ട്, എമര്‍ജന്‍സി ഫണ്ട്, നൃത്തമോ, സംഗീതമോ, വരയോ എന്നിങ്ങനെയുള്ള സ്വന്തം കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള നിക്ഷേപമോ ഒക്കെയാവാം.

അനുകരിക്കലല്ല വേണ്ടത്

ഒരിക്കലും ഒരു റോള്‍ മോഡല്‍ ഉണ്ടാകട്ടെ അല്ലെങ്കില്‍ വിജയിച്ച ഒരാളെ അനുകരിച്ച് അയാളെപ്പോലെ ആകാം ശ്രമിക്കാം എന്നൊക്കെ കരുതരുത്. കാരണം ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങള്‍, സ്വപ്‌നങ്ങള്‍, ലക്ഷ്യങ്ങള്‍, സാമ്പത്തിക സ്ഥിതി എന്നതൊക്കെയും വ്യത്യസ്തമാണ്. അതുകൊണ്ട് ഓരോരുത്തരും ഓരോരുത്തരായി തന്ന നിലനിന്നുകൊണ്ട് വേണം വിജയങ്ങള്‍ നേടേണ്ടത്. നമുക്ക് ചുറ്റുമുള്ള ഓരോ മനുഷ്യരില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ടാകും. അത് കണ്ടറിഞ്ഞ് സ്വന്തമാക്കുന്നതിലാണ് മിടുക്ക്.

സര്‍ക്കാര്‍ പിന്തുണ

സര്‍ക്കാര്‍ സ്ത്രീകളെ സാമ്പത്തികമായും, സംരംഭക രംഗത്തും പിന്തുണയ്ക്കുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. വനിതകള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഒന്നു നോക്കാം.

മുദ്ര യോജന

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴില്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഏതെങ്കിലും നിര്‍മ്മാണ, ഉത്പാദന സംരംഭങ്ങള്‍ നടത്തുന്ന വനിതകള്‍ക്കായാണ് ഈ പദ്ധതി. ഈ പദ്ധതിയിലൂടെ 10 ലക്ഷം രൂപവരെ ഈടില്ലാതെ വായ്പയായി ലഭിക്കും. കുറഞ്ഞ പലിശ നിരക്ക് മൂന്ന്, അഞ്ച് വര്‍ഷ തിരിച്ചടവ് കാലാവധി എന്നവ ഈ വായ്പയുടെ പ്രത്യേകതയാണ്.

നൈപുണ്യ പരിശീലനം

വനിത ശിശു വികസന മന്ത്രാലയത്തിനു കീഴിലാണ് ഈ പദ്ധതി വരുന്നത് 16 വയസിനു മുകളിലേക്കുള്ള വനിതകള്‍ക്ക് തൊഴില്‍, സംരംഭ മേഖലകളില്‍ പരിശീലനം നല്‍കുന്നതാണ് ഈ പദ്ധതി.

വനിത ശാസ്ത്രജ്ഞര്‍ക്കുള്ള പദ്ധതി

കേന്ദ്ര സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രാലയത്തിനു കീഴിലാണ് ഈ പദ്ധതി വരുന്നത്. കരിയര്‍ ബ്രേക്ക് വന്ന ശാസ്ത്രജ്ഞരായ 27 നും 57 നുംഇടയില്‍ പ്രായമുള്ള സ്ത്രീകളെ പിന്തുണയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സയന്‍സ്, എഞ്ചിനീയറിംഗ് , സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍, സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട ഇന്റേണ്‍ഷിപ്, സ്വയം തൊഴില്ഡ ചെയ്യുന്നവര്‍ എന്നിവര്‍ക്കൊക്കെയായാണ് പദ്ധതി. മൂന്നു വര്‍ഷം വരെയുള്ള ഗവേഷണ പദ്ധതികള്‍ക്കായി ഗ്രാന്റും അനുവദിക്കാറുണ്ട്.

സ്‌കില്‍ അപഗ്രഡേഷന്‍ ആന്‍ഡ് കൊയര്‍ യോജന

മൈക്രോ, സ്‌മോള്‍, മീഡിയം എന്റര്‍പ്രൈസ് മന്ത്രാലയത്തിനു കീഴിലുള്ള കൊയര്‍ ബോര്‍ഡ് ഡിപ്പാര്‍ട്‌മെന്റിന്ു കീഴിലാണ് ഈ പദ്ധതി വരുന്നത്. കയര്‍ വ്യവസായ മേഖലയിലെ കരകൗശല നിര്‍മാതാക്കളായ സ്ത്രീകള്‍ക്കായാണ് പദ്ധതി. രണ്ട് മാസത്തെ പരിശീലന പദ്ധതിയാണിത്. പരിശീലനത്തോടൊപ്പം 3000 രൂപ സ്റ്റൈപ്പന്‍ഡും ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രൈം മിനിസ്റ്റേഴ്‌സ് എപ്ലോയിമെന്റ് ജനറേഷന്‍ പ്രോഗ്രാമിനു കീഴിലുള്ള പിന്തുണയും ലഭിക്കും.

വുമണ്‍ എന്റ്രപ്രണേര്‍ഷിപ് പ്ലാറ്റ്‌ഫോം

വനിത സംരംഭകരെ സംബന്ധിച്ച വിവരങ്ങളടങ്ങിയ പ്ലാറ്റ്‌ഫോമാണിത്. സംരംഭകര്‍ക്കുള്ള ഫണ്ടിംഗ്, ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ്, നൈപുണ്യ വികസനം, കമ്യൂണിറ്റി ആന്‍ഡ് നെറ്റ് വര്‍ക്കിംഗ്, ഇന്‍കുബേഷന്‍ ആന്‍ഡ് ആക്‌സിലറേഷന്‍ തുടങ്ങിയ പിന്തുണ നല്‍കുന്ന പദ്ധതിയാണിത്.