Summary
പൊതുജനങ്ങളില്‍ നിന്നും 622.46 കോടി രൂപയുടെ ഹ്രസ്വകാല നിക്ഷേപവും സൊസൈറ്റി സ്വീകരിച്ചിട്ടുണ്ടു
തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക ചർച്ചകളിൽ ഏറെ നിറഞ്ഞു നിൽക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ലിമിറ്റഡിൽ ( യുഎല്‍ സി സി എസ് ൽ ),കേരളത്തിലെ നിരവധി പ്രാഥമിക കര്‍ഷക സഹകരണ ക്രെഡിറ്റ് സൊസൈറ്റികളുട 1661.36 കോടിയുടെ സ്ഥിരനികേഷ്‌പമുള്ളതായി മൈഫിൻപോയിന്റ് ഡോട്ട് കോമിന്റെ കൈവശമുള്ള രേഖകൾ പറയുന്നു
കൂടാതെ ഈ കാലയളവിൽ, പൊതുജനങ്ങളില്‍ നിന്നും 622.46 കോടി രൂപയുടെ ഹ്രസ്വകാല നിക്ഷേപവും സൊസൈറ്റി സ്വീകരിച്ചിട്ടുണ്ടന്നു കണക്കുകൾ വ്യക്തമാക്കുന്നു.
അതുകൊണ്ട് തന്നെ കുറഞ്ഞ നിരക്കില്‍ സ്ഥിര നിക്ഷേപങ്ങളുടെയും പൊതുജനങ്ങളില്‍ നിന്നുള്ള നിക്ഷേപത്തിന്റെയും രൂപത്തില്‍ ഫണ്ട് സമാഹരിക്കാന്‍ യുഎല്‍സി സി എസിന് കഴിഞ്ഞു എന്ന് 2023 മാര്‍ച്ച് 31 ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ബാങ്ക് വായ്പാ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കാണ്.
സര്‍ക്കാര്‍ പങ്കാളിത്തം 2.7 ശതമാനം ഉയര്‍ന്ന് 84.7 ശതമാനം ആയി
കേരള സർക്കാർ 180 കോടി കൂടെ നികേഷേപിച്ചു ഊരാളുങ്കലിലെ അതിന്റെ ഓഹരി പങ്കാളിത്തം 2 .7 ശതമാനം കൂടി വർധിപ്പിച്ചു. അതോടെ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 82 ശതമാനത്തില്‍ നിന്നും 84.7 ശതമാനമായി ഉയർന്നു സൊസൈറ്റിയിലെ സര്‍ക്കാരിന്റെ തന്ത്രപരമായ ഓഹരി പങ്കാളിത്തം ഊരാളുങ്കലിന് സര്‍ക്കാര്‍ ടെന്‍ഡറുകള്‍ അനുവദിക്കുന്നതിലും സമയബന്ധിതമായി ധനസഹായം നല്‍കുന്നതിലും മുന്‍ഗണന നല്‍കാന്‍ സഹായിക്കുന്നു .
ലാഭം 5.92 കോടി
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഊരാളുങ്കലിന്റെ വരുമാന൦ 64 ശതമാനം വളർന്നു മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 1430.03 കോടി രൂപയില്‍ നിന്നും 2343.99 കോടി രൂപയായി ഉയര്‍ന്നു. അറ്റാദായം മുന്‍ വര്‍ഷത്തെ 4.8 കോടി രൂപയില്‍ നിന്നും 30 ശതമാനം വര്‍ധിച്ച് 5.29 കോടി രൂപയായി.
'2023 ജൂണ്‍ 30 വരെ യുഎല്‍സി സി സി എസി ന്റെ ഓര്‍ഡര്‍ ബുക്കിൽ 5052 കോടി രൂപ മൂല്യമുള്ള ഓഡറുകളുണ്ട് . ഇടക്കാല ( ഹ്രസ്വകാലത്തിനും -ദീർഘകാലത്തിനും മദ്ധ്യേ വരുന്ന കാലയളവ് ) സമയം കൊണ്ട് തീർക്കേണ്ടതാണ് ഈ പദ്ധതികളെല്ലാം. അതിനാൽ ഹ്രസ്വ -, ഇടക്കാലങ്ങളിൽ യുഎല്‍സിസിഎസിന്റെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കുമെന്നു പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ അകൈ്വറ്റ് റേറ്റിംഗ്‌സ് ആന്‍ഡ് റിസേര്‍ച്ച് പറയുന്നു.
കമ്പനി നിലവില്‍ വലിയൊരു അണ്‍ബില്‍ഡ് റവന്യു ( ഇടപാടുകാർ കൊടുക്കാനുള്ള പണം) ശേഖരത്തിനു മുകളിലാണ് ഇരിക്കുന്നത്. റേറ്റിംഗ് ഏജൻസിയുടെ കണക്കനുസരിച്ചു 2023 സാമ്പത്തിക വര്‍ഷത്തിലെ ഊരാളുങ്കലിന്റെ അണ്‍ബില്‍ഡ് റവന്യു 1411.82 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 1148.82 കോടി രൂപയായിരുന്നു.
ദേശീയപാതാ പദ്ധതികള്‍ക്കായുള്ള ദേശീയപാത വകുപ്പ്, സംസ്ഥാന റോഡ് വികസനത്തിനായി കേരള സര്‍ക്കാരിന്റെ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി), പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജന (പിഎംജിഎസ് വൈ) പ്രകാരം ഗ്രാമീണ റോഡുകള്‍ക്കായി പഞ്ചായത്ത് രാജ് മന്ത്രാലയം തുടങ്ങിയ കേന്ദ്ര മന്ത്രാലയങ്ങള്‍, തദ്ദേശ സ്വയംഭരണം, സഹകരണം, ടൂറിസം തുടങ്ങിയ നിരവധി സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പ്രശസ്തമായ നിരവധി സ്വകാര്യ സംരംഭങ്ങള്‍ എന്നിവരുടെ പദ്ധതികളാണ് പ്രധാനമായും സൊസൈറ്റി ഏറ്റെടുക്കുന്നത് .
കേരളത്തിലുടനീളം 18,000 ത്തിലധികം തൊഴിലാളികള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയായി വളര്‍ന്നിരിക്കുകയാണ് യുഎല്‍സിസിഎസ്.
ധനകാര്യ റിസ്‌ക്
ഊരാളുങ്കലിന്റെ വായ്പ്പകളുടെയും, അവയുടെ തിരിച്ചടവുകളുടെ സൂചികയുടെയും അടിസ്ഥാനത്തിലുള്ള സാമ്പത്തിക റിസ്ക് രൂപരേഖ തരുന്ന ചിത്രം അത് ( കമ്പനിയുടെ റിസ്ക്) ശരാശരിയിൽ താഴെയാണെന്നാണ് റേറ്റിംഗ് ഏജന്‍സി പറയുന്നു .
സൊസൈറ്റിയുടെ മിച്ച മൂല്യം 2022 മാര്‍ച്ച് 31 ലെ 380.84 കോടി രൂപയില്‍ നിന്നും 2023 മാര്‍ച്ച് 31 ന് 603.48 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇത് ലിവറേജ് ( മിച്ചമൂല്യവും, കടവു൦ തമ്മിലുള്ള അനുപാതം) 8.77 ൽ നിന്ന് 6.29 കുറച്ചു
മിച്ച മൂല്യത്തിലെ ഈ പുരോഗതി 180 കോടി രൂപ ഓഹരി മൂലധനത്തിൽ 2023 സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപിച്ചതിന്റെ ഫലമാണെന്നും റേറ്റിംഗ് ഏജന്‍സി വിശദീകരിക്കുന്നു.