10 Nov 2023 12:26 PM GMT
Summary
2400 കോടി ഡോളറർ സ്‌കീം
പ്രതീക്ഷിച്ച വിധത്തിൽ സ്വീകാര്യത ലഭിക്കാത്തതിനാൽ, കേന്ദ്ര സർക്കാരിന്റെ 2400 കോടി ഡോളറിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് ( പി എൽ ഐ ) സ്‌കീം കൂടുതൽ ഉദാരവൽക്കരിക്കാനും, അഞ്ചു വിഭാഗങ്ങൾക്കു ചില നിബന്ധനകളിൽ അയവുവരുത്താനും നീക്കം.
രാജ്യത്തെ ഉൽപാദന മേഖലക്ക് കൂടുതൽ ഉത്തേജനം നൽകുക എന്ന ലക്ഷ്യത്തോട് മോദി സർക്കാർ 2020 ൽ രൂപം നൽകിയ 1 .97 ലക്ഷം കോടി രൂപയുടെ ഈ സ്‌കീം അത്യാധുനിക ഇലട്രോണിക്‌സ് ഉൽപന്നങ്ങൾ മുതൽ ഡ്രോൺ നിർമ്മാണം വരെ നടത്തുന്ന പ്രധാനപ്പെട്ട 14 ഉൽപാദന മേഖലകളെ ലക്ഷ്യമാക്കിയിട്ടുള്ളതാണ്.
എന്നാൽ ഏതാനും ചില മേഖലകൾ മാത്രമേ സ്‌കീം പൂർണമായി പ്രയോജനപ്പെടുത്തുന്നുള്ളു. അതിനാലാണ് സ്‌കീം പുനഃപരിശോധിക്കാൻ സർക്കാർ നിർബന്ധിതമായത്, ഇതുമായി ബന്ധപ്പെട്ട രണ്ടു ഉന്നത സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.
ടെക്സ്ടൈൽസ്. ഫാർമസ്യൂട്ടിക്കൽസ്, ഡ്രോൺ , സോളാർ, ഫുഡ് പ്രോസസ്സിംഗ് എന്നീ വിഭാഗങ്ങളിൽ പെടുന്ന വ്യവസായങ്ങൾക്കാണ് നിബന്ധനകളിൽ ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നത്.
ടെക്സ്ടൈൽ വിഭാഗത്തിൽ മനുഷ്യ-നിർമ്മിത-നാരുകൾ കൊണ്ട് തുണികൾ നെയ്യുന്ന വിഭാഗത്തെ കൂടി സ്‌കീമിൽ കൊണ്ടുവരും. സ്‌കീം നിർദ്ദേശിക്കുന്ന ഉൽപാദന ലക്‌ഷ്യം കൈവരിക്കാൻ ഇവർക്ക് ഒരു വര്ഷം കൂടി അധികമായി അനുവദിക്കും, ഉദ്യോഗസ്ഥർ പറഞ്ഞു
ഫാർമസ്യൂട്ടിക്കൽ വിഭാഗത്തിന് കൂടി ഉൽപാദന ലക്‌ഷ്യം കൈവരിക്കാൻ ഒരു വര്ഷം കൂടി നീട്ടി നൽകും. ഡ്രോൺ നിർമ്മാണ വിഭാഗത്തിന് പാരിതോഷികമായി നൽകാൻ നേരത്തെ നിശ്ചയിച്ചിരുന്ന 120 കോടി രൂപയിൽ നിന്നും 330 കോടി രൂപ ആയി വർധിപ്പിക്കും .
ഫുഡ് പ്രോസസ്സിംഗ് മേഖലയിൽ ചെറുധാന്യ ഉൽപന്നങ്ങളെ കൂടി സ്‌കീമിന്റെ പരിധിയിൽ ഉൾപ്പെടുത്തും.
ഇത് സംബന്ധിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയം മറ്റു മന്ത്രാലയങ്ങളമായി ചർച്ചകൾ നടുത്തുകായാണ്.
പുതിയതായി വരുത്തുന്ന മാറ്റങ്ങൾക്കു, പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നതിനും സർക്കാരിന് അധിക ചെലവുകൾ വരുകയില്ല. സ്‌കീമിൽ ചെലവഴിക്കാതെ കിടക്കുന്ന തുക ഇതിനായി ഉപയോഗിക്കാം. സ്‌കീം വഴി നൽകാൻ നിശ്ചയിച്ചിരുന്ന തുകയുടെ ഒരു ഭാഗം മാത്രമേ ചെലവഴിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അതാണ് സ്‌കീമിൽ മാറ്റങ്ങൾ കൊണ്ടുവാരാന് പ്രേരിപ്പിക്കുന്ന മുഖ്യ ഘടകം.
ഈ സ്‌കീമിന്റെ പ്രയോജനം വലിയ തോതിൽ ലഭിക്കുന്നത് രാജ്യത്തെ വൻകിട കോര്പറേറ്റുകൾക്കാണ്. ഉദാഹരണത്തിന്, ഫുഡ് പ്രോസസ്സിംഗ് മേഖലയിലെ നല്ലൊരു പങ്കും പോകുന്നത് ഹിന്ദുസ്ഥാൻ യുണിലിവർ, നെസ്ലെ ഇന്ത്യ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികൾക്കാണ്. സൗരോർജ മേഖലയിലാക്കട്ടെ റിലയൻസ് ഇൻഡസ്ട്രീസ്, ജെ എസ് ഡബ്ല്യൂ എനർജി, ടാറ്റ പവർ തുടങ്ങിയ വൻകിട കമ്പനികൾക്കും.