image

7 March 2024 9:41 AM

News

പിഎംയുജി പാചക വാതകത്തിന്റെ സബ്‌സിഡി 1 വര്‍ഷം കൂടി നീട്ടും

MyFin Desk

പിഎംയുജി പാചക വാതകത്തിന്റെ സബ്‌സിഡി 1 വര്‍ഷം കൂടി നീട്ടും
X

Summary

  • സബ്‌സിഡി ഒരു വര്‍ഷത്തേക്ക് നീട്ടുന്നതിലൂടെ സര്‍ക്കാരിന് 12,000 കോടി രൂപ അധിക ചെലവ് വരും
  • 2016-ലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി ആരംഭിച്ചത്
  • 2018 ഏപ്രിലില്‍ പദ്ധതി വിപുലീകരിച്ചു


പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള പാചക വാതക സിലിണ്ടറുകള്‍ക്കുള്ള സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ 2025 മാര്‍ച്ച് 31 വരെ നീട്ടിയേക്കും.

നിലവില്‍, അര്‍ഹരായവര്‍ക്ക് ഓരോ എല്‍പിജി സിലിണ്ടറിനും കേന്ദ്ര സര്‍ക്കാര്‍ 300 രൂപ വീതം നല്‍കുന്നുണ്ട്. ഒരു വര്‍ഷത്തില്‍ 12 റീഫില്ലിംഗുകള്‍ക്ക് വരെ ഇങ്ങനെ നല്‍കി വരുന്നു.

2023 ഒക്ടോബര്‍ മുതലാണ് 300 രൂപ നല്‍കി വരുന്നത്. അതിനു മുന്‍പ് സര്‍ക്കാര്‍ നല്‍കിയിരുന്നത് 100 രൂപയായിരുന്നു.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അഞ്ച് കോടി സ്ത്രീകള്‍ക്ക് എല്‍പിജി കണക്ഷന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ 2016-ലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി ആരംഭിച്ചത്.

ഏഴ് വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിനായി 2018 ഏപ്രിലില്‍ പദ്ധതി വിപുലീകരിച്ചു.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ എട്ട് കോടി എല്‍പിജി കണക്ഷനുകളിലേക്ക് കൂടി വ്യാപിപ്പിച്ചു.