3 Aug 2023 6:42 AM GMT
Summary
- മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നുള്ള നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി), മരിച്ചയാളുടെ റദ്ദാക്കിയ പാസ്‌പോര്‍ട്ട് എന്നീ നാല് രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം.
- 24 മണിക്കൂറും പോര്‍ട്ടല്‍ നിരീക്ഷിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും.
വിദേശത്തു മരിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് അനിശ്ചിതമായി മോർച്ചറിയുടെ തണുപ്പിൽ കഴിയാതെ ഇനിയും വേഗം വീട്ടിൽ എത്താം . കരഞ്ഞു കലങ്ങിയ കണ്ണും, തകർന്ന നെഞ്ചുമായി അവരുടെ ഉറ്റവർ അവർക്കു വേണ്ടി അനിശ്ചിതമായി കാത്തിരിക്കേണ്ടി വരുകയില്ല. കേന്ദ്രം തയ്യാറാക്കിയ പുതിയൊരു പോർട്ടലിലൂടെയാണ് ഇത് സാധ്യമാകുന്നത്
വിദേശത്ത് മരിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ വേഗത്തില്‍ ബന്ധുക്കള്‍ക്ക് കൈമാറുന്നതിനായി പ്രത്യക പോര്‍ട്ടലുമായി കേന്ദ്ര സര്‍ക്കാര്‍. ഇ-സിഎആര്‍ഇ (ഇ-ക്ലിയറന്‍സ് ഫോര്‍ ആഫ്റ്റര്‍ ലൈഫ് റിമെയിന്‍സ്) എന്ന പോര്‍ട്ടലാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി.
എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുകളില്‍ സര്‍ക്കാര്‍ 24 മണിക്കൂറും പോര്‍ട്ടല്‍ നിരീക്ഷിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും. ഇവരാണ് രേഖകള്‍ പരിശോധിച്ച് അതിവേഗ അനുമതി നല്‍കുന്നത്. മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നുള്ള നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി), മരിച്ചയാളുടെ റദ്ദാക്കിയ പാസ്‌പോര്‍ട്ട് എന്നീ നാല് രേഖകളുടെ പകര്‍പ്പുകളാണ് മൃതദേഹം വിട്ടുകിട്ടാനായി സമര്‍പ്പിക്കേണ്ടത്.
വിദേശത്തു നിന്നും മൃതദേഹങ്ങള്‍ കൊണ്ടുവരാനും മറ്റൊന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കൊണ്ടുവരാനുമാണ് പോര്‍ട്ടല്‍ ലക്ഷ്യമിടുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. പദ്ധതിയുടെ ഭാഗമായി സെന്‍ട്രല്‍ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ഡിവിഷന്‍, നോഡല്‍ ഓഫീസര്‍, എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുകള്‍ (എപിഎച്ച്ഒകള്‍), ചരക്ക് നീക്കം ചെയ്യുന്നവര്‍, ബന്ധപ്പെട്ട വിമാനക്കമ്പനികള്‍ എന്നിവര്‍ക്ക് ഇമെയില്‍, ടെക്സ്റ്റ്,സന്ദേശങ്ങള്‍ എന്നിവ വാട്‌സാപ്പ് എന്നിവയിലൂടെ വിവരങ്ങള്‍ കൈമാറും. ഒറിജിനല്‍ രേഖകളുടെ അന്തിമ പരിശോധന ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തില്‍ നടത്തും.
അപേക്ഷകര്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പറിന്റെ സഹായത്തോടെ ഇ-സിഎആര്‍ പോര്‍ട്ടലില്‍ അപക്ഷ നില മനസിലാക്കാം. ചരക്ക് നീക്കം ചെയ്യുന്നവര്‍, ബന്ധപ്പെട്ട എപിഎച്ച്ഒകള്‍, വിമാനക്കമ്പനികള്‍, നോഡല്‍ ഓഫീസര്‍, സിഐഎച്ച്ഡി എന്നിവരെ ഒരു പോര്‍ട്ടലിലൂടെ സംയോജിപ്പിക്കുകയും, നടപടിക്രമങ്ങള്‍ അറിയിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.