image

26 Aug 2023 9:02 AM

News

പുഴുക്കലരിയുടെ കയറ്റുമതിക്ക് 20 ശതമാനം നികുതി ചുമത്തി

MyFin Desk

tax of 20 percent was imposed on export of wormwood
X

Summary

  • പ്രാദേശിക സ്‌റ്റോക്ക് നിലനിര്‍ത്തുന്നതിനും വില നിയന്ത്രിക്കുന്നതിനുമുള്ള നടപടി
  • തീരുമാനം ഒക്ടോബര്‍ 16വരെ ബാധകം


പുഴുക്കലരിയുടെ കയറ്റുമതിക്ക് 20 ശതമാനം തീരുവ ചുമത്തി. മതിയായ പ്രാദേശിക സ്റ്റോക്ക് നിലനിര്‍ത്താനും ആഭ്യന്തര വില നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള നീക്കമാണിത്. ഓഗസ്റ്റ് 25 ന് ഏര്‍പ്പെടുത്തിയ കയറ്റുമതി തീരുവ 2023 ഒക്ടോബര്‍ 16 വരെ ബാധകമാണെന്ന് ധനമന്ത്രാലയം അറിയിച്ചു.

എന്നാല്‍ ഒക്ടോബര്‍ 25ന് മുമ്പ് പോര്‍ട്ടുകളില്‍ എത്തിയ അരിക്ക് ഈ ഉത്തവില്‍ ഇളവ് ലഭിക്കും. ഈ നിയന്ത്രണങ്ങളോടെ, ബസുമതി ഇതര അരിയുടെ എല്ലാ ഇനങ്ങള്‍ക്കും ഇന്ത്യ ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന മൊത്തം അരിയുടെ 25 ശതമാനവും ബസുമതി ഇതര വെള്ള അരിയാണ്.

വരാനിരിക്കുന്ന ഉത്സവ സീസണില്‍ ആഭ്യന്തര വിതരണം വര്‍ധിപ്പിക്കുന്നതിനും ചില്ലറ വില്‍പ്പന വില നിയന്ത്രിക്കുന്നതിനുമായി ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി സര്‍ക്കാര്‍ കഴിഞ്ഞ മാസം നിരോധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബ്രോക്കണ്‍ റൈസിന്റെ കയറ്റുമതിയും കേന്ദ്രം നിരോധിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഏകദേശം 15.54 ലക്ഷം ടണ്‍ ബസ്മതി ഇതര വെള്ള അരിയാണ് കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇത് 11.55 ലക്ഷം ടണ്‍ മാത്രമായിരുന്നു.

ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റവും ഉയര്‍ന്ന കയറ്റുമതിയും കാരണമാണ് ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്. ഉപഭോക്തൃ വില പണപ്പെരുപ്പം ജൂണില്‍ 4.87 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 15 മാസത്തെ ഉയര്‍ന്ന നിരക്കായ 7.44 ശതമാനത്തിലെത്തി.

ആഭ്യന്തര ലഭ്യത വര്‍ധിപ്പിക്കുന്നതിനായി ഒരാഴ്ച മുമ്പ് ഇന്ത്യ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിരുന്നു.

ബസുമതി അരിയുടെ കയറ്റുമതി 2022-23 ല്‍ 4.8 ബില്യണ്‍ യുഎസ് ഡോളറിന്റേതായിരുന്നു. ബസ്മതി ഇതര കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 177.9 ലക്ഷം ടണ്‍ ആയിരുന്നു.