28 Dec 2023 11:58 AM
Summary
- മില്‍ കൊപ്രയ്ക്ക് ക്വിന്റലിന് 300 രൂപ വര്‍ധിപ്പിച്ച് 11,600 രൂപയും ഉണ്ട കൊപ്രയ്ക്ക് 250 രൂപ വര്‍ധിപ്പിച്ച് 12,000 രൂപയുമാക്കി
- കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിക്കണമെന്നു കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു
2024 സീസണില്‍ കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയുടേതാണു തീരുമാനം.
മില്‍ കൊപ്രയ്ക്ക് ക്വിന്റലിന് 300 രൂപ വര്‍ധിപ്പിച്ച് 11,600 രൂപയും ഉണ്ട കൊപ്രയ്ക്ക് 250 രൂപ വര്‍ധിപ്പിച്ച് 12,000 രൂപയുമാക്കിയെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
2014-15-ല്‍ മില്‍ കൊപ്രയ്ക്ക് 5250 രൂപയും ഉണ്ട കൊപ്രയ്ക്ക് 5500 രൂപയുമായിരുന്നു വില. പത്ത് വര്‍ഷം കൊണ്ട് ഇത് യഥാക്രമം 113, 118 ശതമാനവും വര്‍ധിച്ചതായി മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ താങ്ങു വില വര്‍ധിപ്പിച്ചേക്കും.
കേന്ദ്ര സര്‍ക്കാര്‍ താങ്ങു വില വര്‍ധിപ്പിച്ചത് ഉപാധികളോടെയാണോ എന്ന കാര്യം സംസ്ഥാന കൃഷി വകുപ്പ് പരിശോധിക്കും.
കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിക്കണമെന്നു കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.