image

22 Dec 2024 11:00 AM GMT

News

ജീവനക്കാര്‍ക്ക് കാറുകളും ബൈക്കുകളും; പ്രോത്സാഹനവുമായി ചെന്നൈ കമ്പനി

MyFin Desk

chennai company offers cars and bikes to employees as incentives
X

Summary

  • ടാറ്റ കാറുകള്‍, ആക്ടിവ സ്‌കൂട്ടറുകള്‍, റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ എന്നിവയാണ് ജീവനക്കാര്‍ക്ക് നല്‍കിയത്
  • ഉയര്‍ന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സമ്മാനങ്ങള്‍ അവരെ പ്രാപ്തരാക്കുമെന്ന് കമ്പനി


ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നല്‍കിയത് കാറുകളും ബൈക്കുകളും. സര്‍മൗണ്ട് ലോജിസ്റ്റിക്‌സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ജീവനക്കാരുടെ അര്‍പ്പണബോധത്തിന് സമ്മാനം നല്‍കിയത്.

ടാറ്റ കാറുകള്‍, ആക്ടിവ സ്‌കൂട്ടറുകള്‍, റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ എന്നിവ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനും 'ഉയര്‍ന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്' അവരെ പ്രാപ്തരാക്കുന്നതിനും സമ്മാനിച്ചു. ഇരുപത് ജീവനക്കാര്‍ക്കാണ് ഈ സമ്മാനം ലഭിച്ചത്.

സര്‍മൗണ്ട് ലോജിസ്റ്റിക്‌സ് സൊല്യൂഷന്‍സ് ലോജിസ്റ്റിക് മേഖലയിലെ ചരക്കുനീക്കങ്ങളുടെ കാലതാമസം, സുതാര്യതയുടെ അഭാവം, വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നു.

'എല്ലാ വലുപ്പത്തിലുമുള്ള ബിസിനസ്സുകള്‍ക്കായുള്ള ലോജിസ്റ്റിക്സ് ലളിതമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പരമ്പരാഗത ഷിപ്പിംഗ്, ലോജിസ്റ്റിക് പ്രക്രിയകളുടെ വേദനകള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. കാര്യക്ഷമത മാത്രമല്ല, പരിസ്ഥിതി ബോധമുള്ളതുമായ പരിഹാരങ്ങള്‍ നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,' കമ്പനി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡെന്‍സില്‍ റയാന്‍ പറഞ്ഞു.

ജീവനക്കാരുടെ ക്ഷേമ പരിപാടി നടപ്പിലാക്കുന്നത് മൊത്തത്തിലുള്ള ജീവനക്കാരുടെ സംതൃപ്തി മെച്ചപ്പെടുത്തുക മാത്രമല്ല, ഉല്‍പ്പാദനക്ഷമത, ഇടപഴകല്‍, നിലനിര്‍ത്തല്‍ എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. കാരണം പ്രചോദിതരായ ജീവനക്കാര്‍ അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ വിലയിരുത്തുന്നു.