5 Jan 2024 6:11 AM GMT
Summary
- പട്ടികയിലെ ആദ്യ 50 പേരില്‍ ഇന്ത്യാക്കാരായ ഷപൂര്‍ മിസ്ത്രി , ശിവ് നാടാര്‍ എന്നിവര്‍ ഇടം നേടി
- സമ്പന്നപ്പട്ടികയില്‍ 13-ാം സ്ഥാനത്താണ് മുകേഷ് അംബാനി
- ഗൗതം അദാനി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനായി
ബ്ലൂംബെര്‍ഗ് ബില്യനെയര്‍ ഇന്‍ഡക്‌സില്‍ (ബിബിഐ) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയര്‍പേഴ്‌സണ്‍ ഗൗതം അദാനി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനായി.
സമ്പന്നപ്പട്ടികയില്‍ ലോക റാങ്കിംഗില്‍ 12-ാം സ്ഥാനത്താണ് ഇപ്പോള്‍ ഗൗതം അദാനി. 13-ാം സ്ഥാനത്താണ് മുകേഷ് അംബാനി.
അദാനിയുടെ അറ്റ ആസ്തി (net worth) 97.6 ബില്യന്‍ ഡോളറാണ്.
സമ്പന്നപ്പട്ടികയില്‍ 13-ാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 97 ബില്യന്‍ ഡോളറാണ്.
പട്ടികയിലെ ആദ്യ 50 പേരില്‍ ഇന്ത്യാക്കാരായ ഷപൂര്‍ മിസ്ത്രി (34.6 ബില്യന്‍ ഡോളര്‍), ശിവ് നാടാര്‍ (33 ബില്യന്‍ ഡോളര്‍) എന്നിവര്‍ ഇടം നേടി.
38-ാം സ്ഥാനമാണ് ഷപൂര്‍ മിസ്ത്രിക്ക്. ശിവ് നാടാര്‍ക്ക് 45-ാം സ്ഥാനവും.