18 May 2024 11:19 AM GMT
Summary
- എല്‍എന്‍ജി കാരിയറിനായി കൂള്‍കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട് ഗെയില്‍
- അടുത്ത വര്‍ഷം മുതലാണ് സര്‍വീസ് ഉപയോഗപ്പെടുത്തുക
- 4 വര്‍ഷത്തേക്കാണ് കരാര്‍
എല്‍എന്‍ജി കാരിയറിനായി കൂള്‍കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട് ഗെയില്‍. അടുത്ത വര്‍ഷം മുതലാണ് സര്‍വീസ് ഉപയോഗപ്പെടുത്തുക. 14 വര്‍ഷത്തേക്കാണ് കരാര്‍. കരാര്‍ കാലയളവിന് പുറമേ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ഗെയിലിന് ഓപ്ഷനുണ്ട്. ഗെയിലിന് നിലവില്‍ നാല് എല്‍എന്‍ജി കാരിയറുകളാണ് ഉള്ളത്. പ്രതിവര്‍ഷം 14 മില്യണ്‍ ടണ്‍ എല്‍എന്‍പി ശേഷിയാണ് ഗെയിലിനുള്ളത്.
അമേരിക്കയിലെ രണ്ട് പ്ലാന്റുകളില്‍ നിന്നായി പ്രതിവര്‍ഷം 4.8 മില്യണ്‍ ടണ്‍ എല്‍എന്‍ജി വാങ്ങാനുള്ള കരാര്‍ ഗെയിലിനുണ്ട്. ബെര്‍മുഡ ആസ്ഥാനമായാണ് കൂള്‍ കമ്പനി പ്രവര്‍ത്തിക്കുന്നത്. പ്യുവര്‍ പ്ലേ എല്‍എന്‍ജി ഷിപ്പിംഗ് കമ്പനിയായ കൂള്‍ കമ്പനി ലിമിറ്റഡുമായുള്ള കരാര്‍ ഒരു പുതിയ എല്‍എന്‍ജി കാരിയറിനുള്ളതാണ്.
ഗെയിലിന് നിലവില്‍ നാല് എല്‍എന്‍ജി കാരിയറുകളാണുള്ളത്. കൂള്‍കോയില്‍ നിന്നുള്ള ഈ കാരിയറാകും അഞ്ചാമത്തെത്.
ഗെയിലിന് ഏകദേശം 14 എംടിപിഎയുടെ ആഗോള എല്‍എന്‍ജി പോര്‍ട്ട്ഫോളിയോ ഉണ്ട്. കപ്പലുകള്‍ ഉപയോഗിച്ചാണ് ആ വാതകം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.