7 Feb 2024 1:15 PM GMT
Summary
- എന്‍എച്ച്എഐയ്ക്ക് സ്ഥിരം കേഡര്‍ വേണം
- സാങ്കേതിക പരിശീലനങ്ങള്‍ക്കായി ജീവനക്കാരെ ഐഐടികളിലേക്ക് അയക്കാം
- പിഴവുകളുണ്ടാകാമെന്നും അവ തിരുത്തേണ്ടതുണ്ടെന്നും മന്ത്രി
ഡല്‍ഹി: നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍എച്ച്എഐ) സ്ഥിരം കേഡര്‍ വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
എന്‍എച്ച്എഐയുടെ സ്ഥിരം കേഡര്‍ ഉണ്ടായാല്‍, തുടര്‍ സാങ്കേതിക പരിശീലനങ്ങള്‍ക്കായി ജീവനക്കാരെ ഐഐടികളിലേക്ക് അയക്കാമെന്ന് ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പിഴവുകളുണ്ടാകാമെന്നും അവ തിരുത്തേണ്ടതുണ്ടെന്നും, ഫയലുകള്‍ കെട്ടിക്കിടക്കാതെ വേഗത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചുവെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രി പറഞ്ഞു.
അതിനിടെ ദേശീയ പാതകളില്‍ അപകട ബ്ലാക്ക് സ്‌പോട്ടുകളുടെ എണ്ണം വര്‍ധിക്കുന്നതില്‍ മന്ത്രി ആശങ്ക രേഖപ്പെടുത്തി.
നിലവില്‍ 9,000 ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 2025 മാര്‍ച്ചോടെ രാജ്യത്തെ എല്ലാ ബ്ലാക്ക്സ്പോട്ടുകളും പരിഹരിക്കുക എന്ന വെല്ലുവിളി നിറഞ്ഞ ലക്ഷ്യമാണ് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്.
മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് അഞ്ച് അപകടങ്ങള്‍ സംഭവിക്കുകയും 10 പേര്‍ മരിക്കുകയും ചെയ്ത ദേശീയ പാതകളില്‍ 500 മീറ്ററോളം നീളമുള്ള സ്ഥലങ്ങളെ അപകട ബ്ലാക്ക് സ്പോട്ടുകളായി കണക്കാക്കുന്നു..
എൻ എച് എ ഐ, (NHAI, നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയ്ക്കാണ് രാജ്യത്തെ ദേശീയ പാതകളുടെയും എക്സ്പ്രസ് വേകളുടെയും നിര്‍മ്മാണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം.