11 Nov 2023 10:36 AM
Summary
ഫ്യൂച്ചര്‍ റീട്ടെയ്‌ലിന് മൊത്തം 30,000 കോടി രൂപയുടെ കടമാണുള്ളത്
ഇന്ത്യയില്‍ റീട്ടെയില്‍ വിപ്ലവത്തിനു നേതൃത്വം നല്‍കിയ കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ റീട്ടെയില്‍ ലിക്വിഡേഷനിലേക്ക്.
ഈ വര്‍ഷം സെപ്റ്റംബര്‍ 30ന് കട നിവാരണ പദ്ധതി സമര്‍പ്പിച്ചെങ്കിലും വായ്പാ ദാതാക്കളുടെ കമ്മിറ്റി (കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ്-സിഒസി) അത് അംഗീകരിച്ചില്ല.
ഇതേ തുടര്‍ന്ന് ലിക്വിഡേഷനായി നവംബര്‍ 9-ന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (എന്‍സിഎല്‍ടി) സമീപിക്കുകയായിരുന്നു.
റെസല്യൂഷന്‍ പ്രഫഷണലാണ് എന്‍സിഎല്‍ടിയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിജയ് കുമാറിനെയാണ് റെസല്യൂഷന്‍ പ്രഫഷണലായി നിയമിച്ചിരിക്കുന്നത്.
ബിഗ് ബസാര്‍, ഈസി ഡേ, ഫുഡ് ഹാള്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ്, ഹോം സെഗ്മെന്റ് എന്നിങ്ങനെയായി ഒന്നിലധികം റീട്ടെയ്ല്‍ ബിസിനസ് നടത്തിയവരാണ് ഫ്യൂച്ചര്‍ റീട്ടെയ്ല്‍. പ്രതാപ കാലത്ത് 430 നഗരങ്ങളിലായി 1500 ലധികം ഔട്ട്‌ലെറ്റുകള്‍ ഫ്യൂച്ചര്‍ റീട്ടെയ്‌ലിന് ഉണ്ടായിരുന്നു.
ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ക്രെഡിറ്റേഴ്‌സിന് (കടക്കാര്‍ക്ക്) മാത്രം 19,000 കോടി രൂപയിലധികം വരുന്ന തുകയുടെ കടമാണു ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡിന് (എഫ്ആര്‍എല്‍) ഉള്ളത്.
ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവരെല്ലാം ഫ്യൂച്ചര്‍ റീട്ടെയ്‌ലിന് വായ്പ നല്‍കിയ ബാങ്കുകളാണ്.
ഫ്യൂച്ചര്‍ റീട്ടെയ്‌ലിന് മൊത്തം 30,000 കോടി രൂപയുടെ കടമാണുള്ളത്.