image

27 March 2025 11:58 AM IST

News

സ്‌കൂൾ പാചക തൊഴിലാളി വേതനം: 14.29 കോടി അനുവദിച്ചു

MyFin Desk

14.29 crores allocated for salary distribution to school cooking workers
X

സംസ്ഥാനത്തെ സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 14.29 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നൽകുന്നതിനായാണ്‌ സംസ്ഥാനം അധിക സഹായമായി തുക ലഭ്യമാക്കിയതെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രൂപവരെയാണ്‌ വേതനമായി കേരളത്തിൽ ലഭിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതം 600 രൂപ മാത്രമാണ്‌. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽ നിന്നാണ്‌ നൽകുന്നത്‌. കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക തൊളിലാളികൾക്ക്‌ പ്രതിമാസം 1000 രൂപ മാത്രമാണ്‌ ഓണറേറിയമായി നൽകേണ്ടത്‌. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ നൽകുന്നുണ്ട്.