image

31 March 2023 4:22 AM GMT

News

ഐപിഒ ചതിച്ച വര്‍ഷം: സമാഹരിച്ച തുക പകുതിയായി, എണ്ണവും കുറഞ്ഞു

MyFin Desk

fund raising through ipo
X

Summary

  • എൽഐസി, ഐപിഒ വഴി 20557 കോടി സമാഹരിച്ചിരുന്നു.
  • ആകെ 37 കമ്പനികളാണ് ലിസ്റ്റ് ചെയ്തത്


നടപ്പു സാമ്പത്തിക വർഷത്തിൽ പ്രാരംഭ ഓഹരി വില്പനയിലൂടെ സമാഹരിച്ച മൊത്തം തുക, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഉണ്ടായ എക്കാലത്തെയും ഉയർന്ന കളക്ഷനായ 1,11,547 കോടി രൂപയിൽ പകുതിയിലധികം കുറഞ്ഞ് 52,116 കോടി രൂപയായി

2022 സാമ്പത്തിക വർഷത്തിൽ 53 കമ്പനികൾ ലിസ്റ്റ് ചെയ്തപ്പോൾ, ഈ വർഷം 37 കമ്പനികൾ മാത്രമാണ് ലിസ്റ്റ് ചെയ്തത്.

ഇതിൽ ഇൻഷുറൻസ് ഭീമൻ എൽഐസി, ഐപിഒ വഴി 20557 കോടി രൂപയാണ് സമാഹരിച്ചത്. ആകെ ഈ വർഷം ഐ പി ഒ വഴി സമാഹരിച്ച തുകയുടെ 39 ശതമാനമാണിത്. എന്നിരുന്നാലും, ഐപിഒ ഫണ്ട് ശേഖരണത്തിന്റെ കാര്യത്തിൽ 2023 സാമ്പത്തിക വർഷം ഇപ്പോഴും മൂന്നാം സ്ഥാനത്താണെന്ന് പ്രൈം ഡാറ്റാബേസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ പ്രണവ് ഹൽദിയ അഭിപ്രായപ്പെട്ടു,

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ രാജ്യത്തെ എക്കാലത്തെയും വലിയ ഇഷ്യൂവാണ് പ്രധാന ഐപിഒകളിൽ ഉൾപ്പെട്ടിരുന്നത്. കൂടാതെ ഡൽഹിവെരി (5,235 കോടി രൂപ), ഗ്ലോബൽ ഹെൽത്ത് (2,206 കോടി രൂപ) എന്നിവയും ഉൾപ്പെടുന്നു.

37 എണ്ണതിൽ 25 എണ്ണവും മെയ് , നവംബർ, ഡിസംബർ മാസങ്ങളിലാണ് ഉണ്ടായത്. നാലാം പാദത്തിൽ ഐപിഒയുടെ എണ്ണം കുറവായിരുന്നു.

ഇതിൽ 11 കമ്പനികളുടെ ഐപിഒയ്ക്ക് 10 മടങ്ങ് അധിക വരിക്കാരുണ്ടായി. ഇത് രണ്ട് കമ്പനികൾക്ക് 50 മടങ്ങ് അധിക വരിക്കാരുണ്ടായി. 7 കമ്പനികൾക്ക് 3 മടങ്ങ് അധിക വരിക്കാരുണ്ടായപ്പോൾ, 18 എണ്ണം 1 -3 മടങ്ങ് അധിക വരിക്കാരാണുണ്ടായത്.