image

24 Jan 2024 11:14 AM

News

വില്‍പ്പനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മാരുതി ഫ്രോങ്ക്‌സ്

MyFin Desk

maruti fronx tops the list in sales
X

Summary

  • ഫ്രോങ്ക്‌സിന്റെ 9000 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്
  • ഗ്രാന്‍ഡ് വിറ്റാരയുടെ റെക്കോര്‍ഡാണ് ഫ്രോങ്ക്‌സ് തിരുത്തിക്കുറിച്ചത്
  • 10 മാസം കൊണ്ടാണ് 1 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു


ഏറ്റവും വേഗതയില്‍ ഒരു ലക്ഷം കാറുകള്‍ വിറ്റെന്ന നേട്ടം കൈവരിച്ചിരിക്കുകയാണു മാരുതി സുസുക്കി ഫ്രോങ്ക്‌സ്.

2023 ഏപ്രിലില്‍ ലോഞ്ച് ചെയ്ത കോംപാക്റ്റ് എസ്‌യുവിയായ ഫ്രോങ്ക്‌സ് വെറും 10 മാസം കൊണ്ടാണ് 1 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചത്.

ഇക്കാര്യത്തില്‍ മാരുതിയുടെ തന്നെ ഗ്രാന്‍ഡ് വിറ്റാരയുടെ റെക്കോര്‍ഡാണ് ഫ്രോങ്ക്‌സ് തിരുത്തിക്കുറിച്ചത്.

വിറ്റാര 12 മാസം കൊണ്ടാണ് 1 ലക്ഷം യൂണിറ്റുകള്‍ വിറ്റത്.

ലാറ്റിനമേരിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്ക് 2023 ജുലൈ മുതല്‍ ഫ്രോങ്ക്‌സ് കയറ്റുമതി ചെയ്യുന്നുണ്ട്.

ഇതുവരെയായി ഫ്രോങ്ക്‌സിന്റെ 9000 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്.

7.46 ലക്ഷം രൂപ മുതല്‍ 13.13 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്‌സിന്റെ എക്‌സ് ഷോറൂം വില.