image

8 May 2024 11:40 AM

News

ടി20 ലോകകപ്പ്; ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ആപ്പില്‍ സൗജന്യ സ്ട്രീമിംഗ്

MyFin Desk

ടി20 ലോകകപ്പ്; ഡിസ്നി+ ഹോട്ട്സ്റ്റാര്‍  ആപ്പില്‍ സൗജന്യ സ്ട്രീമിംഗ്
X

Summary

  • കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പിലും ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിലും മത്സരങ്ങള്‍ ഹോട്ട്സ്റ്റാര്‍ മൊബൈലില്‍ സ്ട്രീം ചെയ്തിരുന്നു
  • ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഫൈനല്‍ മത്സരമായിരുന്നു ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വീക്ഷിച്ച മത്സരം


ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത് നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങള്‍ മൊബൈലില്‍ സൗജന്യമായി' സ്ട്രീം ചെയ്യാന്‍ കഴിയുമെന്ന് സ്ട്രീമിംഗ് പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. വൈവിധ്യമാര്‍ന്ന പ്രേക്ഷകര്‍ക്ക് സ്പോര്‍ട്സ് കൂടുതല്‍ ആക്സസ് ചെയ്യാനുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയ്ക്ക് ഈ നീക്കം അടിവരയിടുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലും ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിലും ഡിസ്നി+ ഹോട്ട്സ്റ്റാര്‍ മൊബൈലില്‍ സൗജന്യമായി സ്ട്രീം ചെയ്തിരുന്നു. ഈ നീക്കം പുതിയ പ്രേക്ഷകരെ ആകര്‍ഷിക്കുകയും കാഴ്ചക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാന്‍ സ്ഥാപനത്തെ സഹായിക്കുകയും ചെയ്തു.

പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 കാലത്ത് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ ആപ്പ് വഴി മത്സരങ്ങള്‍ മൊബൈലില്‍ സൗജന്യമായി സ്ട്രീം ചെയ്തതിരുന്നു. ആള്‍ക്കാര്‍ അത് വീക്ഷിച്ച സമയ റെക്കോര്‍ഡുകള്‍ അഞ്ച് തവണ അന്ന് തകര്‍ക്കപ്പെട്ടു. ടീം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനിടെ രേഖപ്പെടുത്തിയ 5.9 കോടിയാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വീക്ഷിച്ച മത്സരം.

ടൂര്‍ണമെന്റിന്റെ ഒമ്പതാം പതിപ്പിന് വെസ്റ്റ് ഇന്‍ഡീസും യുഎസ്എയും സംയുക്തമായി ആതിഥേയത്വം വഹിക്കും. ആദ്യ മത്സരം യുഎസും കാനഡയും തമ്മില്‍ 2024 ജൂണ്‍ 2 ന് നടക്കും. ടൂര്‍ണമെന്റില്‍ 20 ടീമുകള്‍ പങ്കെടുക്കും.ടൂര്‍ണമെന്റ് സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും തത്സമയം സംപ്രേക്ഷണം ചെയ്യും.