30 April 2024 6:30 AM
Summary
- ഏപ്രില്‍ 15 മുതല്‍ 21 വരെ 13.69 കോടി പേരാണു യാത്ര ചെയ്തത്
- ഏപ്രില്‍ 20,21 തീയതികളില്‍ മാത്രം 3.38 കോടി യാത്രക്കാരാണ് വിവിധ ഇടങ്ങളിലേക്ക് ട്രെയിനില്‍ സഞ്ചരിച്ചത്
- ഈ വര്‍ഷം റെയില്‍വേ അധിക ട്രെയിന്‍ സര്‍വീസ് റെക്കോര്‍ഡ് എണ്ണമാണ് ഓപ്പറേറ്റ് ചെയ്യുന്നത്
ഇന്ത്യന്‍ റെയില്‍വേയെ ഏപ്രില്‍ 1 മുതല്‍ 21 വരെ യാത്രയ്ക്കായി ആശ്രയിച്ചത് 41.16 കോടി പേര്‍. ഏപ്രില്‍ 22 ന് ഇന്ത്യന്‍ റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചത്.
ഏപ്രില്‍ 20,21 തീയതികളില്‍ മാത്രം 3.38 കോടി യാത്രക്കാരാണ് വിവിധ ഇടങ്ങളിലേക്ക് ട്രെയിനില്‍ സഞ്ചരിച്ചത്.
ഏപ്രില്‍ 15 മുതല്‍ 21 വരെ 13.69 കോടി പേരാണു യാത്ര ചെയ്തത്.
വേനലവധിയായതിനാല്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നത് നേരിടാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയും സ്റ്റേഷനിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചിരുന്നു.
ഈ വര്‍ഷം റെയില്‍വേ അധിക ട്രെയിന്‍ സര്‍വീസ് റെക്കോര്‍ഡ് എണ്ണമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഈ വേനലവധി കാലത്ത് മാത്രം 9111 ട്രിപ്പുകള്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. യാത്രക്കാരുടെ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി കൂടുതല്‍ ഹെല്‍പ്പ് ഡെസ്‌കുകളും കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്
തിരക്കുള്ള സ്റ്റേഷനുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും യാത്രക്കാര്‍ക്ക് തത്സമയ സഹായം ലഭ്യമാക്കുന്നതിനുമായി സിസിടിവി കണ്‍ട്രോള്‍ റൂമില്‍ വിദഗ്ധരായ ആര്‍പിഎഫ് ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്.