image

11 Nov 2024 3:02 AM GMT

News

രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ ഫ്‌ലെന്‍ഡര്‍ ഇന്ത്യ

MyFin Desk

flender india to invest more in indian market
X

Summary

  • നാല് വര്‍ഷത്തിനിടയില്‍, ഇന്ത്യയിലെ ഫ്‌ലെന്‍ഡറിന്റെ നിക്ഷേപം ഏകദേശം നാലിരട്ടിയായി
  • കമ്പനിക്ക് നിലവില്‍ രാജ്യത്ത് മൂന്ന് പ്രൊഡക്ഷന്‍ സെന്ററുകള്‍
  • ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍നിന്ന് കയറ്റുമതിയും നടത്തുന്നു


നൂറ്റാണ്ട് പഴക്കമുള്ള ജര്‍മ്മനി ആസ്ഥാനമായുള്ള ഫ്‌ലെന്‍ഡര്‍ ഗ്രൂപ്പിന്റെ ഭാഗമായ ഫ്‌ലെന്‍ഡര്‍ ഇന്ത്യ, വരും വര്‍ഷങ്ങളില്‍ ആഭ്യന്തര വിപണിയില്‍ നിക്ഷേപം തുടരും. വളര്‍ച്ച ത്വരിതപ്പെടുത്തപ്പെടുന്നതിന്റെ ഭാഗമായാണ് ഇത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍, ഇന്ത്യയിലെ ഫ്‌ലെന്‍ഡറിന്റെ നിക്ഷേപം ഏകദേശം നാലിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ഇത് വിപണിയുടെ പ്രാധാന്യത്തിന് അടിവരയിടുന്നു.

വിന്‍ഡ് ടര്‍ബൈന്‍ ഡ്രൈവ് ഗിയര്‍ബോക്സുകളുടെ പ്രാദേശികവും ആഗോളവുമായ ആവശ്യം നിറവേറ്റുന്നതിനായി ചെന്നൈ, കാഞ്ചീപുരം ജില്ലയിലെ വാലാജാബാദ്, ഖരഗ്പൂര്‍ എന്നിവിടങ്ങളില്‍ കമ്പനി മൂന്ന് പ്രൊഡക്ഷന്‍ സൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു.

ഫ്‌ലെന്‍ഡര്‍ ഗ്രൂപ്പിന്റെ 125-ാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി, സിഇഒ ആന്‍ഡ്രിയാസ് എവര്‍ട്സും ഫ്‌ലെന്‍ഡര്‍ ഇന്ത്യ സിഇഒ വിനോദ് ഷെട്ടിയും മുതിര്‍ന്ന കമ്പനി ഉദ്യോഗസ്ഥരോടൊപ്പം തമിഴ്നാട്ടിലെ സൗകര്യങ്ങള്‍ സന്ദര്‍ശിക്കുകയും ജീവനക്കാരുമായി ഇടപഴകുകയും ചെയ്തുവെന്ന് കമ്പനി പ്രസ്താവനയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഫ്‌ലെന്‍ഡര്‍ ഗ്രൂപ്പിന്റെ 9,000 ജീവനക്കാരില്‍ ഏകദേശം 10 ശതമാനവും ഇന്ത്യയിലാണ്. ഫ്‌ലെന്‍ഡര്‍ 1961-ല്‍ ഇന്ത്യയില്‍ അതിന്റെ ആദ്യത്തെ നിര്‍മ്മാണ കേന്ദ്രം സ്ഥാപിച്ചു. 1899-ല്‍ ജര്‍മ്മനിയിലെ ബോച്ചോള്‍ട്ടില്‍ തടികൊണ്ടുള്ള പുള്ളികളില്‍ (ഭാരങ്ങള്‍ ഉയര്‍ത്താന്‍ ചക്രവും കയറും ഉപയോഗിക്കുന്ന ഒരു ലളിതമായ ഒരു യന്ത്രം) ശ്രദ്ധ കേന്ദ്രീകരിച്ച് സ്ഥാപിതമായ കമ്പനിയാണിത്.

ഫ്‌ലെന്‍ഡര്‍ ഇന്ത്യയുടെ ബിസിനസ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇരട്ടിയിലധികം വര്‍ധിച്ചു. ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കായി കൂടുതല്‍ നിക്ഷേപം ആസൂത്രണം ചെയ്യുന്നു. നിലവില്‍, ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ 50 ശതമാനവും ആഗോളതലത്തില്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.

കമ്പനിയുടെ 125-ാം വാര്‍ഷികാഘോഷങ്ങള്‍ ചെന്നൈയില്‍ സംഘടിപ്പിച്ചിരുന്നു. കമ്പനി സിഇഒ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.