image

23 Dec 2024 10:16 AM GMT

News

ഭക്ഷണത്തിന് ഇനി തീ വില നല്‍കേണ്ട: ആദ്യ ‘ഉദാൻ യാത്രി ‘കഫേ തുറന്നു

MyFin Desk

first udaan yatri cafe opens
X

വിമാനത്താവളത്തിൽ ഇനി പോക്കറ്റ് കാലിയാകാതെ ആഹാരം കഴിക്കാം. ആദ്യ ഉ‍ഡാൻ യാത്രി കഫേ കൊൽക്കത്ത വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡു ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ആദ്യ കഫെ പ്രവർത്തനം തുടങ്ങിയത്. ഈ കഫെ വിജയിച്ചാൽ കൂടുതൽ വിമാനത്താവളങ്ങളിൽ തുറക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ തീരുമാനം.

നേരത്തെ ചെലവു കുറഞ്ഞ വിമാന യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഉ‍ഡാൻ പദ്ധതി കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിമാനത്താവളങ്ങളിൽ ചെലവ് കുറഞ്ഞ ഭക്ഷണം നൽകാൻ ഉ‍ഡാൻ യാത്രി കഫേ തുറന്നത്. ചായ, കാപ്പി, ലഘുഭക്ഷണം, വെള്ളം എന്നി അവശ്യ ഭക്ഷണ സാധനങ്ങളായിരിക്കും കഫേയില്‍ ലഭ്യമാകുക.

എഎപി എംപി രാഘവ് ഛദ്ദയാണ് വിമാനത്താവളങ്ങളിൽ ഭക്ഷണങ്ങളുടെ അമിത നിരക്ക് പാർലമെന്‍റിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. മറ്റ് വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഘവ് എംപി പറഞ്ഞു. കഫെ പ്രവർത്തനം ആരംഭിച്ചതോടെ വിമാന യാത്രക്കാർക്ക് ഇനി ചായ കുടിക്കാൻ 250 രൂപയോ കുടിവെള്ളത്തിന് 100 രൂപയോ ചെലവാക്കേണ്ടി വരില്ലെന്നും എംപി പറഞ്ഞു.