14 Nov 2023 8:08 AM
എ ടി എം സ്ഥാപിച്ചിരിക്കുന്ന ചെറുമുറിയിൽ കുടുങ്ങിയ യുവതിയെയും, മകളെയും അഗ്നിശമന സേന രക്ഷിച്ചു. കാസർഗോഡ് സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ എ ടി എം ൽ നിന്ന് പണം പിൻവലിക്കാൻ കയറിയ റംലയും (35 ), മകൾ സൈനബയും(7 ) ആണ് ഇന്ന് (നവംബർ 14 ) എ ടി എം മുറിയിൽ കുടുങ്ങിയത്.
മുറിയുടെ വാതൽ തുറക്കാൻ കഴിയാഞ്ഞതിനെ തുടർന്ന്, അവർ മുറിയുടെ ഒരു ജനാലയുടെ കണ്ണാടിചില്ലു തകർത്ത് ബഹളം വെച്ചു. ശബ്ദം കേട്ട് എത്തിയ സമീപവാസികൾ പോലീസിനെ വിവരം അറിയിച്ചു. പൊലീസിന് വാതൽ തുറക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് അവർ അഗ്‌നിശമന സേനയുടെ സഹായം തേടുകയായിരുന്നു. .