image

10 Sep 2024 7:32 AM GMT

News

ധനകാര്യ സ്ഥാപനമായ ധനലക്ഷ്മി എന്‍സിഡി പബ്ലിക് ഇഷ്യൂ തുടങ്ങുന്നു

MyFin Desk

financial institution dhanalakshmi ncd launches public issue
X

Summary

2024ല്‍ ക്രിസില്‍ BB+ സ്റ്റേബിള്‍ റേറ്ററിങ് കമ്പനിക്ക് നൽകി


തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമായ ധനലക്ഷ്മി NCD പബ്ലിക് ഇഷ്യൂ തുടങ്ങുന്നു. രാജ്യത്തെ 8 സംസ്ഥാനങ്ങളിലായി 350 ശാഖകളുള്ള കമ്പനി ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍മാരായി രണ്ട് ആര്‍ബിഐ, കാനറാ ബാങ്ക് റിട്ടേഡ് പ്രൊഫഷണല്‍സിനെ നിയമിച്ചു.

33 വര്‍ഷം പാരമ്പര്യം ഉള്ള ധനലക്ഷ്മി ബിസിനസ് ഫിനാൻസ്, ഓട്ടോ ഫിനാൻസ്, ഉപഭോക്തൃ വായ്പകൾ, സ്വർണ്ണ വായ്പകൾ, നഗര സ്വയംതൊഴിലാളികൾക്കുള്ള വായ്പകൾ, ഗ്രാമീണർക്കുള്ള വായ്പകൾ എന്നിങ്ങനെ വിവിധ സാമ്പത്തിക സേവനങ്ങൾ നൽകുന്നു. 2020 ഓഗസ്റ്റില്‍ പുതിയ മാനേജ്മെന്റ് വന്നതിനു ശേഷം കേരളം, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി 130 ശാഖകളോടെ കമ്പനി സേവനം വ്യാപിച്ചിരിക്കുന്നു. നാല്‌ വര്‍ഷങ്ങളിലായി ഉപഭോക്താക്കളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങള്‍ക്കും സംയോചിതമായി മികച്ച സേവനം നല്കാൻ ധനലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. പ്രവര്‍ത്തനം, കസ്റ്റമര്‍ സര്‍വീസ്, ചുരുങ്ങിയ കാലയളവിലുള്ള ലാഭത്തിലുള്ള വളര്‍ച്ച, അസറ്റ് ലയബിലിറ്റി അണ്ടര്‍ മാനേജ്മന്റ്, സ്റ്റാഫ്, ഡയറക്ടര്‍ ബോര്‍ഡ് എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ക്രിസില്‍ BB+ സ്റ്റേബിള്‍ റേറ്ററിങ് 2024ല്‍ കമ്പനിക്ക് നൽകി. ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിസ, വെസ്റ്റ് ബംഗാള്‍, നോര്‍ത്ത് കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയിലേക്ക് കമ്പനിയുടെ സേവനം വ്യാപിച്ച് കൊണ്ടിരിക്കുകയാണ്.

''കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും കമ്പനിയുടെ വളര്‍ച്ച ലാഭത്തിലായിരുന്നു'' എന്ന് ധനലക്ഷ്മി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. വിപിന്‍ദാസ് കടങ്ങോട്ട് അറിയിച്ചു. കൂടാതെ ''സെപ്തംബര്‍ 8ന്‌ തൃശ്ശൂരിലെ ഹയാത് റീജന്‍സിയില്‍ വെച്ച് 1200 ഓളം സ്റ്റാഫ് മാനേജ്മെന്റ് അംഗങ്ങള്‍ പങ്കെടുക്കുന്ന വാര്‍ഷിക ആഘോഷവും, പൊതുയോഗവും, കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ച്ചവെച്ചവര്‍ക്കുള്ള സമ്മാന വിതരണവും നടത്തുമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.